ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home Bike news ഓലയുടെ ബൈക്ക് ഏത് തരാക്കാരനായിരിക്കും.
Bike news

ഓലയുടെ ബൈക്ക് ഏത് തരാക്കാരനായിരിക്കും.

വോട്ടിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് പോയി എ ഡി വി.

ola electric poll

ലോകം മുഴുവൻ ഇലക്ട്രിക്ക് തരംഗം ആഞ്ഞ് വീശുമ്പോൾ ഓലയുടെ സി ഇ ഒ ആയ ഭാവിഷ് അഗ്ഗ്രവാൾ ഒരു വോട്ടെടുപ്പ് നടത്തി. പുതുതായി നിർമ്മിക്കാൻ ഒരുങ്ങുന്ന ഓലയുടെ ബൈക്കിന് ഏത് സ്വഭാവമാണ് വേണ്ടത് എന്ന്. ഓപ്ഷനുകൾ ഇവയൊക്കെയായിരുന്നു ആഡ്വഞ്ചുവർ , ക്രൂയ്‌സർ, കഫേ റൈസർ, സ്പോർട്സ് എന്നിങ്ങനെ.

അതിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുക്കയാണ് ആഡ്വഞ്ചുവർ 15% പേർ മാത്രമാണ് ആഡ്വഞ്ചുവർ നിരയെ അനുകൂലിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം 28% പേരും തിരഞ്ഞെടുത്തിരിക്കുന്നത് ക്രൂയ്സറിനും ഒന്നാം സ്ഥാനത്തേക്ക് എത്തിയത് സ്പോർട്സ് മോഡലുമാണ്. ഈ പോളിങ്ങിനെ അടിസ്ഥാനപ്പെടുത്തി പുതിയ സ്പോർട്സ് മോഡലാണ് അടുത്തതായി ഓല അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അടുത്ത വർഷം ഇവൻറെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

ഓല ഇപ്പോൾ എസ് 1, എസ് 1 പ്രൊ, എസ് 1 എയർ എന്നിങ്ങനെ സ്കൂട്ടറുകളാണ് നിർമ്മിക്കുന്നത് ഈ മോഡലിനെക്കാളും കരുത്ത് കൂട്ടിയാക്കും പുത്തൻ സ്പോർട്സ് മോഡൽ എത്തുന്നത്. ഒപ്പം 10 ലക്ഷത്തിന് താഴെയുള്ള ഒരു ഇലക്ട്രിക്ക് കാറും ഓലയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏതായിരിക്കും നിങ്ങൾ തിരഞ്ഞെടുക്കുന്ന മോഡൽ.

ഒപ്പം ഹീറോയും ഇലക്ട്രിക്ക് ബൈക്കുകളുടെ പിന്നിൽ വലിയ പദ്ധതികളുണ്ട്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...