2020 ലാണ് ലോകത്തിലെ അൾട്രാ പ്രീമിയം ബൈക്ക് ബ്രാൻഡ് ആയ നോർട്ടണിനെ. ടിവിഎസ് മോട്ടോര് കമ്പനി സ്വന്തമാക്കിയിരുന്നു. വലിയ കടക്കെണിയിൽ ആയിരുന്ന നോർട്ടണിനെ കഴിഞ്ഞ –
4 വർഷം കൊണ്ട് നേർ പാതയിലേക്ക് എത്തിക്കാൻ നമ്മുടെ ടിവിഎസിന് കഴിഞ്ഞിട്ടുണ്ട്. അതിൽ വലിയ വിലക്ക് വിറ്റ് പോയ മോഡലുകളുടെ എൻജിനീയറിങ്ങിലെ പിഴവ് പരിഹരിക്കലും.
പുതിയ മോഡലുകളുടെ ഡിവെലപ്പ്മെൻറ്റ് എന്നിവയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ നടന്നിരുന്നതെങ്കിൽ. ഇനി ഓരോരുത്തരായി പുറത്ത് വരുന്ന സമയമാണ്. 2025 ൽ തുടങ്ങി അടുത്ത മൂന്ന് വർഷം –
കൊണ്ട് 6 ബൈക്കുകളാണ് പുതുതായി വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുന്നത്. അതിൽ 2018 ൽ പ്രദർശ്ശിപ്പിച്ച 650 സിസി, ട്വിൻ സിലിണ്ടർ അറ്റ്ലസ്, റേഞ്ചർ തുടങ്ങിയ താരങ്ങൾ –
പുതിയ ലിസ്റ്റിലും കേറിയിട്ടില്ല . ലിറ്റർ ക്ലാസ്സ്, സൂപ്പർ ലൈറ്റ് താരങ്ങളാണ് എന്നാണ് അണിയറ സംസാരം. നേരത്തെ എത്തിയത് പോലെ വൻവിലയൊന്നും പുതിയ താരങ്ങൾക്ക് ഇടാൻ ടിവിഎസ് ഉദ്ദേശിച്ചിട്ടില്ല.
എന്നാൽ അത്ര താഴേക്ക് നോർട്ടൺ കൊണ്ടുവരുകയുമില്ല എന്നും പറഞ്ഞിട്ടുണ്ട്. ഇനി നമ്മുടെ കാര്യം നോക്കിയാൽ, ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ ലൈൻഅപ്പിൽ നിന്ന് സൂപ്പർ താരങ്ങളുമായിട്ടാക്കും
ടിവിഎസ് മോട്ടോര് കമ്പനി യുടെ കൈപിടിച്ച് നോർട്ടൺ വീണ്ടും എത്തുന്നത്. ഭാവിയിൽ ഹാർലി, ട്രിയംഫ് തുടങ്ങിയ ബ്രാൻഡുകളുടെ ഇന്ത്യൻ കോളബ്രാഷൻ പോലെ. ഭാവിയിൽ ചെറിയ നോർട്ടൺ 310 ഒക്കെ ഉണ്ടാക്കിയേക്കാം.
- റോയല്‍ എന്‍ഫീല്‍ഡ് ന്യൂ മോഡല്‍ വരുന്നു
- ടിവിഎസ് ജൂപ്പിറ്റര് സിഎന്‍ജി വരുന്നു
- ഇലക്ട്രിക് ബൈക്ക് മായി റോയൽ എൻഫീൽഡ്
പക്ഷേ മറ്റൊരു സന്തോഷ വാർത്ത വരുന്നത്. മറ്റൊരു ബ്രിട്ടീഷ് ബ്രാൻഡ് ആയ ബിഎസ്എ ഇന്ത്യയിൽ ലോഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അത് റോയൽ എൻഫീൽഡ് 650 ട്വിൻസിന് ഏകദേശം അടുത്തായിട്ടാകും വില വരുന്നത്.
Leave a comment