വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news എൻ എസ് 400 ൻറെ മീറ്റർ കൺസോളും പുറത്ത്
Bike news

എൻ എസ് 400 ൻറെ മീറ്റർ കൺസോളും പുറത്ത്

ഫ്ലാഗ്ഷിപ്പിന് വേണ്ടി സ്പെഷ്യലുണ്ട്

ns 400 meter console spotted
ns 400 meter console spotted

ബജാജ് തങ്ങളുടെ പൾസർ നിരയിലെ കൊമ്പനെ അവതരിപ്പിക്കാൻ ഇനി മണിക്കുറുകൾ മാത്രം. എന്നാൽ അതിന് മുൻപ് തന്നെ ഇപ്പോഴത്തെ ട്രെൻഡ് ആയ മീറ്റർ കൺസോളിലെ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

എൻ എസ് 400 ൽ എന്തൊക്കെയാണ് സ്പെഷ്യലായി കൊടുത്തിരിക്കുന്നത് എന്ന് നോക്കാം.

ഡിസൈൻ ലേയൗട്ട് എല്ലാം പുതിയ പൾസറുകളിലെ പോലെ തന്നെ. പക്ഷേ, കളർ എൽ സി ഡി മീറ്റർ കൺസോൾ ആണ് നൽകിയിരിക്കുന്നത്. വാണിംഗ് ലൈറ്റ്‌സ്, ട്ടാക്കോ മീറ്റർ എന്നിവ കളറിലാണ്.

അവിടെ ട്രാക്ഷൻ കണ്ട്രോൾ, കാൾ അലേർട്ട്, ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി എന്നിവ മീറ്റർ കൺസോളിൽ തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്നു അതും കളരിൽ തന്നെ. സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്, ഫ്യൂൽ ഗേജ്, –

ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയാണ് മീറ്റർ കൺസോളിലെ മറ്റ് അംഗങ്ങൾ. ഇതിനൊപ്പം ടോപ്പ് ഹൈലൈറ്റ് ആയി വന്നിരിക്കുന്നത് മീറ്റർ കൺസോളിൽ തന്നെയുള്ള എൽ സി ഡി സെക്ഷനാണ്.

ഡോമിനറിൽ ഇതിൻറെ ചെറിയ പതിപ്പ് കാണാം. ആവറേജ് ഇന്ധനക്ഷമത, ഡിസ്റ്റൻസ് റ്റു എംറ്റി തുടങ്ങിയ വിവരങ്ങൾ ഇവിടെ നിന്നാകും വായിച്ചെടുക്കാൻ സാധിക്കുക. ഇതൊക്കെയാണ് പുത്തൻ –

എൻ എസ് 400 ൻറെ മീറ്ററിലെ വിശേഷങ്ങൾ. മേയ് മൂന്നാം തീയതിയാണ് എൻ എസ് 400 ൻറെ ഒഫീഷ്യൽ ലോഞ്ച് വരുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...