ഇന്ത്യയിൽ എതിരാളികൾ ഇല്ലാതെ വിലസുന്ന എക്സ്പൾസ് 200 ന് ഒരു പണി വരുന്നു. സാധാരണ ഒരു എതിരാളിയായി അല്ല കവാസാക്കി കെ ൽ എക്സ് 230 നെ എത്തിക്കുന്നത്. ഇന്ത്യയിൽ സാഹസിക രംഗത്ത് –
വലിയ ചലനങ്ങൾ ഉണ്ടാകാനാണ് കവാസാക്കിയുടെ ഇപ്പോഴത്തെ നീക്കം. അതുകൊണ്ട് തന്നെ വേർസിസ് എക്സ് 300 ന് പിന്നാലെ ഇവനെയും ഇന്ത്യയിൽ ലോക്കലൈസ് ചെയ്യാനാണ് ഒരുങ്ങുന്നത് എന്നാണ് –
റിപ്പോർട്ടുകൾ. കെ ൽ എക്സ് 230 യുടെ അടുത്ത് ചെന്നാൽ. ആദ്യം എൻജിനിൽ നിന്ന് തുടങ്ങാം, സിമ്പിൾ 233 സിസി, എയർ കൂൾഡ്, 2 വാൽവ് എൻജിനാണ് ഇവന് ജീവൻ പകരുന്നത്. 19 പി എസ് കരുത്തും, –
20.6 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ഇനി രൂപം നോക്കിയാൽ എക്സ്പൾസുമായി വലിയ സാദൃശ്യം തന്നെ ഇവനുണ്ട്. ഉയർന്നിരിക്കുന്ന മുൻ മഡ്ഗാർഡ്, എക്സ്ഹൌസ്റ്റ്, ടാങ്കിലേക്ക് കേറി –
നിൽക്കുന്ന നീണ്ട സീറ്റ്. ഉയർന്ന ഹാൻഡിൽബാർ എന്നിങ്ങനെയാണ് ഡിസൈനിലെ വിശേഷങ്ങൾ. ഇനി അളവുകൾ നോക്കിയാൽ 830 എം എം സീറ്റ് ഹൈറ്റ്, 210 എം എം ഗ്രൗണ്ട് ക്ലീറൻസ്, 134 കെ ജി മാത്രം ഭാരം.
- എൻ എസ് 400 ൻറെ മീറ്റർ കൺസോളും പുറത്ത്
- ബജാജ് എ ഡി വി സ്പോട്ട് ചെയ്തു
- ഞെട്ടിക്കുന്ന വിലയുമായി വേർസിസ് 300 വരുന്നു
158 // 168 എം എം ട്രാവൽ തരുന്ന ടെലിസ്കോപിക് // മോണോ സസ്പെൻഷൻ. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് എന്നിങ്ങനെയാണ് ഹൈലൈറ്റുകളുടെ നിര. ടൂറിങ്ങിനെക്കാൾ ട്രാക്കിലും –
ഓഫ് റോഡിലായിരിക്കും ഇവൻ തിളങ്ങാൻ സാധ്യത. ഏകദേശം 2 ലക്ഷത്തിന് താഴെയാകും വില വരുന്നത്.
Leave a comment