ഇന്റർനാഷണൽ മാർക്കറ്റിൽ കുഞ്ഞൻ ട്വിൻ സിലിണ്ടറിൽ വലിയ മത്സരമാണ് നടക്കുന്നത്. സിബി ആർ 250 ആർ ആറിനെ വെട്ടാൻ ഇസഡ് എക്സ് 25 ആർ വരുന്നു. അതിന് പിന്നാലെ ഹോണ്ടയും 250 സിസി ഫോർ
സിലിണ്ടർ അണിയറയിൽ ഒരുക്കുന്നു. എന്നിങ്ങനെ മത്സരം മുറുകുമ്പോൾ മറ്റൊരു വശത്ത് യമഹ തങ്ങളുടെ ട്വിൻ സിലിണ്ടർ ആർ 25, ആർ 3 എന്നിവരെ നിറം മാറ്റി കളിക്കുകയാണ്. എന്നാൽ സുസൂക്കിയുടെ കാര്യം
ആകെ കഷ്ട്ടത്തിലാണ്. ഈ ഇരട്ട ചങ്കൻമാരോട് മത്സരിക്കാൻ സുസൂക്കിയുടെ കൈയിലുള്ളത് നമ്മുടെ ജിക്സർ 250 യാണ്. ഈ ഗതികേട് മാറ്റാൻ സുസൂക്കി ഇറങ്ങുകയാണ് എന്നാണ് പുതിയ അഭ്യുഹങ്ങൾ.
ഈ ട്വിൻ സിലിണ്ടർ എതിരാളികളോട് ഏറ്റുമുട്ടാൻ സിമ്പിൾ വാൽവ് കണ്ട്രോൾ സിസ്റ്റവുമായാണ്. പുതിയ ട്വിൻ സിലിണ്ടർ മോട്ടോർസൈക്കിൾ വരുന്നത്. സൂപ്പർ ബൈക്കുകളിലും നമ്മുടെ ആർ 15 ലും –
എം ട്ടി 15 യിലും കണ്ടു വരുന്ന അതേ വി വി എ തന്നെ. ഈ ടെക്നോളജി മികച്ച പെർഫോർമൻസിനൊപ്പം മികച്ച ഇന്ധനക്ഷമതയും ഉറപ്പ് നൽകുന്നു എന്ന് നമ്മൾ കണ്ടതാണല്ലോ. ഇപ്പോൾ പേറ്റൻറ്റ് ചെയ്തിരിക്കുന്ന –
എൻജിൻ ഭാവിയിൽ മോട്ടോർസൈക്കിൾ ആയി പുറത്ത് വരുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ എത്താൻ വഴിയില്ല എന്ന കാര്യവും സങ്കടത്തോടെ അറിയിച്ചു കൊള്ളട്ടെ. അപ്പോൾ അടുത്ത വാർത്തയിൽ കാണാം.
Leave a comment