ഇന്ത്യയിൽ സ്പോർട്സ് ബൈക്കുകൾ കളം നിറഞ്ഞപ്പോൾ കവാസാക്കി നടത്തിയ നീക്കമാണ് നിൻജ 300 ലോക്കലൈസേഷൻ. അതുപോലെയുള്ളൊരു നീക്കത്തിനാണ് വീണ്ടും കളം ഒരുങ്ങുകയാണ്.
ഇപ്പോൾ കത്തി നിൽക്കുന്ന എൻട്രി ലെവൽ സാഹസിക വിപണി പിടിച്ചെടുക്കാൻ. കവാസാക്കി തങ്ങളുടെ വില്പനയിൽ ഉണ്ടായിരുന്ന വേർസിസ് 300 നെ ഇന്ത്യയിൽ ലോക്കലൈസ് ചെയ്യാൻ തീരുമാനിക്കുന്നു.
എന്ന വാർത്ത നമ്മൾ കേട്ടതാണ്. അത് അഭ്യുഹങ്ങൾ മാത്രം ആയിരുന്നു എങ്കിൽ. ആ വാർത്തക്ക് കൂടുതൽ ബലം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യൻ മെയ്ഡ് വേർസിസ് 300 ഈ വർഷം –
അവസാനത്തോടെ വിപണിയിൽ എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന ന്യൂസ്. നിൻജ 300 ചെയ്യുന്നത് പോലെ ബോഡി പാനൽ, ഇലക്ട്രോണിക്സ്, ടയർ എന്നിവയൊക്കെ ഇന്ത്യയിൽ ഉല്പാദിപ്പിക്കാനാണ് –
കവാസാക്കിയുടെ പ്ലാൻ. നിൻജ 300 ൻറെ 296 സിസി , ട്വിൻ സിലിണ്ടർ എൻജിൻ, 39 എച്ച് പി യും 26 എൻ എം ടോർക്കും തന്നെയാണ് ഉല്പാദിപ്പിക്കുക. പക്ഷേ ട്യൂണിങ്ങിൽ വ്യത്യാസം പ്രതീക്ഷിക്കുന്നുണ്ട്.
സെമി ഫയറിങ്, ഡിജിറ്റൽ അനലോഗ് മീറ്റർ, 19 // 17 ഇഞ്ച് സ്പോക്ക് വീലുകൾ, ഡ്യൂവൽ ചാനൽ എ ബി എസ്, 180 എം എം ഗ്രൗണ്ട് ക്ലീറൻസ്, എന്നിങ്ങനെ 2020 ൽ ഇന്ത്യയിൽ നിന്ന് പിൻവലിച്ച മോഡൽ –
തന്നെയാകും 2024 ലും വിപണിയിൽ എത്തുന്നത്. പക്ഷേ അന്ന് വില്ലനായ വിലയിൽ നിന്ന് വളരെ കുറച്ചാകും ഇത്തവണ എത്തുന്നത് എന്നാണ് പ്രധാന ഹൈലൈറ്റ്. ഇനി വിലയിലേക്ക് കടന്നാൽ –
4.6 ലക്ഷം രൂപയായിരുന്നു അന്നത്തെ എക്സ് ഷോറൂം വിലയെങ്കിൽ. ഇന്ന് അത് 3.75 ലക്ഷത്തിന് അടുത്ത് പ്രതീക്ഷിക്കാം. എതിരാളിയായ എ ഡി വി 390 ക്ക് 2.8 മുതൽ 3.6 ലക്ഷം. ജി 310 ജി എസിന് 3.3 ലക്ഷം.
- കവാസാക്കി ഹൈബ്രിഡ് ബൈക്ക് ഇന്ത്യയിലേക്ക്
- ഹീറോ ഹങ്ക് 160 ആർ എസ് അവതരിപ്പിച്ചു
- പൾസർ 400ൻറെ ചാര ചിത്രങ്ങൾ പുറത്ത്.
- കെ ട്ടി എം 390 എൻഡ്യൂറോയും വരുന്നു
ഹിമാലയൻ 450 ക്ക് 2.85 – 2.98 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. ഇത്തവണ വേർസിസ് തകർക്കുമോ??? നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ.
Leave a comment