കുറച്ചു നാളുകൾക്ക് മുൻപ് ബജാജ് ഒരു പേര് റെജിസ്റ്റർ ചെയ്തിരുന്നു ട്രെക്കർ എന്ന്. അന്ന് പുകഞ്ഞു തുടങ്ങിയതാണ് ബജാജിൻറെ സാഹസികൻ അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്ത.
അത് വെറും പുകച്ചിൽ മാത്രമല്ല, ഇപ്പോൾ കത്തി തുടങ്ങിയിരിക്കുകയാണ്. ഇതിൻറെ ആദ്യ പടിയായി സാഹസികനെ ടെസ്റ്റിംഗ് നടത്തുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സെമി ഫയറിങ്, –
മുന്നിലെ ബീക്ക് എന്നിങ്ങനെ സാഹസികൻറെ അഴക് അളവുകൾ ഇവനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റ് വിശേഷങ്ങൾ നോക്കിയാൽ യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ, അലോയ് വീൽ, –
അണ്ടർ ബെല്ലി എക്സ്ഹൌസ്റ്റ്, എയർ കൂൾഡ് എൻജിൻ എന്നിങ്ങനെ നീളുന്നു. എല്ലാം കൂടി നോക്കുമ്പോൾ എക്സ്പൾസ് പോലെ ഒരു പക്കാ ഓഫ് റോഡ് മെഷീൻ അല്ല. പകരം പഴയ എ എസ് സീരീസ്, –
സി ബി 200 എക്സ്, വി സ്‌ട്രോം 250 തുടങ്ങിയവരെ പോലെ സാഹസിക യാത്രികനാണ് കക്ഷി. ഇനി എൻജിൻ സൈഡ് ഏതായിരിക്കും എന്ന് നോക്കിയാൽ ഈ അഴക് അളവുകൾ എല്ലാം എത്തുന്നത് 160 –
പ്ലാറ്റ്ഫോമിലാണ്. അതുകൊണ്ട് തന്നെ എൻ 160 യുമായി പ്ലാറ്റ്‌ഫോം പങ്കിടാനാണ് സാധ്യത കാണുന്നത്. ഹെഡ്‍ലൈറ്റിലെ പ്രൊജക്ടർ ഹെഡ്‍ലൈറ്റ് കൂടി കൂട്ടി വായിക്കുമ്പോൾ ആ ഭാഗത്തിന് –
മാർക്ക് കൂടുതൽ കിട്ടും. എ എസ് സീരീസ് പോലെ രണ്ടു എൻജിനുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. പക്ഷേ അതിനുള്ള തെളിവുകൾ ഒന്നും ഇപ്പോൾ നമ്മുടെ കൈയിൽ ഇല്ല.
നേരത്തെ റിപ്പോർട്ടുകൾ പ്രകാരം സാഹസികൻ 250 അടിസ്ഥാനപ്പെടുത്തിയാണ് എന്ന് ഒരു കരക്കമ്പി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്പോട്ട് ചെയ്ത മോഡൽ അതായിരിക്കാൻ ഒരു വഴിയുമില്ല. കാരണം –
അണ്ടർബെല്ലി എക്സ്ഹൌസ്റ്റണല്ലോ സ്പോട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ പരീക്ഷണ ഓട്ടം നടത്തുന്ന -യൂണിറ്റ് 160 ആകാനാണ് സാധ്യത.
160 ആണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വിലകുറവുമായി എത്തുന്ന സാഹസികൻ ആയിരിക്കും ഇവൻ.
Leave a comment