വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news എൻ എസ് 400 വെറും സാമ്പിൾ
Bike news

എൻ എസ് 400 വെറും സാമ്പിൾ

400 സിസിയിൽ 4 മോഡലുകൾ കൂടി

ns 400 cc based new plans
ns 400 cc based new plans

പൾസർ നിര കുറച്ചു നാളുകളായി വയസ്സായി തുടങ്ങി എന്ന് ചില പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുവാക്കളെ ലക്ഷ്യമിട്ട് എത്തിയ പൾസർ എൻ എസ് 400 എത്തിയതോടെ. ചുറുചുറുക്കുള്ള പൾസർ എത്തി –

കഴിഞ്ഞിരിക്കുകയാണ്. ഈ പിടി ഇനി വിടാൻ ബജാജ് ഒരുക്കവുമല്ല. അതുകൊണ്ട് തന്നെ 400 സിസിയിൽ രാജാവ് ആവാനാണ് ബജാജിൻറെ നീക്കം. ഇപ്പോൾ കെ ട്ടി എം, ഹസ്കി, ട്രിയംഫ് എന്നിവരെല്ലാം കൂടി 25% –

ത്തിന് അടുത്താണ് 300 – 400 സിസിയിൽ മാർക്കറ്റ് ഷെയർ ഉള്ളത്. അത്‌ 80% ത്തിന് മുകളിലേക്ക് എത്തിക്കുകയാണ് ബജാജിൻറെ നീക്കം. ( എൻ ബി : റോയൽ എൻഫീൽഡ് ഈ നിരയിൽ ഉള്ളതാണ്.

pulsar ns 400 price and launch alert

അതുകൊണ്ട് ചെറിയ വളരെ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം ). ഈ വലിയ മാർക്കറ്റ് ഷെയർ പിടിച്ചെടുക്കുന്നതിൻറെ ഭാഗമായി ചില പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ബജാജ് 400 നിരയിൽ കുറച്ചധികം മോഡലുകളെയാണ് ഈ മാർക്കറ്റ് ഷെയർ പിടിച്ചെടുക്കാൻ വേണ്ടി അഴിയിച്ചു വിടുന്നത്. അതിൽ ഇനി അടുത്ത് എത്താൻ വലിയ സാധ്യതയുള്ളത് ഡോമിനർ തന്നെ.

പുതിയ ഇലക്ട്രോണിക്സ് എത്തുന്നതിനൊപ്പം ഭാരവും കുറച്ചാകും പുത്തൻ മോഡൽ എത്തുന്നത്. എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ചിലപ്പോൾ പുതിയ എൻജിനും പ്രതീക്ഷിക്കുന്നുണ്ട്.

അവിടം കൊണ്ടും നിർത്താൻ ബജാജ് ഒരുക്കമല്ല. ആർ എസ് 400, എ ഡി വി 400 ഉം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ സംസാര വിഷയം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...