ഇന്ത്യയിൽ മികച്ച പെർഫോമൻസ് കുറഞ്ഞ വിലയിൽ നൽകുന്ന ബൈക്ക് ബ്രാൻഡ് ആണ് ബജാജ്. അത് ഒരു തവണ കൂടി തെളിച്ചിരിക്കുകയാണ് ഫ്ലാഗ്ഷിപ്പ് പൾസറിലൂടെ. എൻ എസ് 400 ഇസഡിൻറ്റെ 25 ഹൈലൈറ്റുകൾ നോക്കാം.
- ഡിസൈൻ നേരത്തെ പറഞ്ഞതുപോലെ എൻ + എൻ എസ് സീരീസിൻറെ മിക്സ്ചർ ആണ് – സ്പോട്ട് ചെയ്ത മോഡലിനെക്കാളും കുറച്ചു കൂടെ ഭംഗിയുണ്ട്
- എൻ സീരിസിൻറെ പ്രൊജക്ടർ ലൈറ്റും എൻ എസിൻറെ ഇടിവെട്ട് ആകൃതിയിലുള്ള ഡി ആർ എല്ലുമാണ് ഹെഡ്‍ലൈറ്റിൽ
- നമ്പർ പ്ലേറ്റ്, ഇൻഡിക്കേറ്റർ, ടൈൽ സെക്ഷൻ ഉൾപ്പടെ എല്ലാം എൽ ഇ ഡി യിലാണ് തിളങ്ങുന്നത്
- അഡ്ജസ്റ്റബിൾ ലീവേഴ്സ്, ത്രോട്ടിൽ ബൈ വയർ എന്നിങ്ങനെ പ്രീമിയം ഫീച്ചേഴ്‌സ് എത്തുന്നുണ്ട്, ഇത് വെറും തുടക്കം മാത്രമാണ്.
- ടാങ്ക് ഷോൾഡർ, പിന്നോട്ട് അങ്ങോട്ട് എൻ എസ് തന്നെ
- ഇനി മുകളിലെ വിശേഷങ്ങൾ കഴിഞ്ഞ് താഴോട്ട് എത്തിയാൽ ഡോമിനറുമായാണ് സാമ്യം
- മുന്നിൽ നിന്ന് തുടങ്ങിയാൽ 43 എം എം യൂ എസ് ഡി ഫോർക്ക്, 110 സെക്ഷൻ ടയർ,
- 373 സിസി, ലിക്വിഡ് കൂൾഡ് എൻജിൻ, 40 പി എസ് കരുത്ത് 35 എൻ എം ടോർക്ക് എല്ലാം അതുപോലെ തന്നെ
- പക്ഷേ പിൻ ടയർ കുറച്ചു ചെറുതാക്കിയിട്ടുണ്ട് 150 ൽ നിന്ന് 140 ലേക്ക് എത്തി
- ഇനി വീണ്ടും മുകളിൽ പോകാം, ഇപ്പോഴത്തെ താരമായ മീറ്റർ കൺസോളിൽ എന്തൊക്കെയുണ്ട് എന്ന് നോക്കാം
- ഡോമിനറിൻറെ മെയിൻ മീറ്റർ കൺസോൾ പോലെ രണ്ടു സെക്ഷനാണ്, അതിൽ തന്നെ ആർ പി എം , വാർണിങ് ലൈറ്റ്‌സ് ഉൾപ്പടെ കളറിലാണ് തെളിയുന്നത്.
- ഇനി ഇലക്ട്രോണിക്സിലേക്ക് പോയാൽ, ട്രാക്ഷൻ കണ്ട്രോൾ , എ ബി എസ് മോഡ്, റൈഡിങ് മോഡ്, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടെ എല്ലാം ലോഡ്ഡ്,
- എൻ ബി ഇതൊന്നും ഡോമിനർ 400 ന് ഇല്ല, അധികം വൈകാതെ വരും
- ഇനി അളവുകളിലേക്ക് വന്നാൽ എൻ എസ് 200 ൻറെ ഷാസി, സ്വിങ് ആം ഉപയോഗിച്ചതിനാൽ ഭാരത്തിൽ വലിയ കുറവുണ്ട്. 19 കെജി കുറഞ്ഞ് 174 കെ ജിയാണ് ഇവൻറെ ഭാരം വരുന്നത്.
- അതുകൊണ്ട് തന്നെ പെർഫോമൻസിൽ ഇവൻ ഡോമിനർ 400 നേക്കാളും മുന്നിൽ നിൽക്കുമെന്ന് ഉറപ്പ്
- 807 എം എം സീറ്റ് ഹൈറ്റ്, 168 എം എം ഗ്രൗണ്ട് ക്ലീറൻസ്, 12 ലിറ്റർ ഇന്ധനടാങ്ക് എന്നിവയാണ് മറ്റ് അളവുകൾ വരുന്നത്.
ഇനി വിലയിലേക്ക് കടക്കാം അതായിരുന്നല്ലോ മെയിൻ ഹൈലൈറ്റ്, 1.85 ലക്ഷം രൂപയാണ് ഇവൻറെ ഇൻട്രോ പ്രൈസ് വരുന്നത്. ഡോമിനർ 400 നേക്കാളും 45,000/- രൂപ കുറവ്. ഡോമിനർ 250 യുടെ –
അതേ വില. ഇനി ഈ വിലക്കുള്ള എതിരാളിയെ നോക്കിയാൽ ആർ 15 വി4 ( 1.82 ലക്ഷം ), ബുള്ളറ്റ് 350 ( 1.73 ലക്ഷം ) എന്നിങ്ങനെ വലിയ വില്പന നടക്കുന്ന റേഞ്ചിലാണ് ബജാജ് ഇവനെ ഇറക്കി വിട്ടിരിക്കുന്നത്.
Leave a comment