ഇന്റർനാഷണൽ മാർക്കറ്റിൽ യമഹ തങ്ങളുടെ ഇലക്ട്രിക്ക് മോഡലുകളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ വിലയുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഇവിടെ. കുറച്ചു ചിന്തിച്ചാണ് യമഹ ഇന്ത്യ യിലെ
കരുക്കൾ നീക്കുന്നത്. അതുകൊണ്ട് തന്നെ സ്കൂട്ടറിൽ തുടങ്ങാനാണ് പ്ലാൻ. പക്ഷെ ഇപ്പോൾ ഇന്റർനാഷണൽ മാർക്കറ്റിൽ ഉള്ള മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചാൽ.

പച്ച തൊടില്ല എന്ന് ഉറപ്പാണ്. ഡിസൈൻ എന്നിവയൊക്കെ മികച്ചത് ആണെങ്കിലും റേഞ്ച് ആണ് പ്രേശ്നം. വെറും 68 കിലോ മീറ്റർ ആണ് ഡ്യൂവൽ ബാറ്ററി ഉള്ള നിയോക്ക് റേഞ്ച് വരുന്നത്.
അതുകൊണ്ട് തന്നെ ഹീറോയുടെ വഴിയെ ആണ് യമഹയുടെയും പോക്ക്. ഇന്ത്യയിലെ മികച്ച ഇലക്ട്രിക്ക് സ്കൂട്ടർ ബ്രാൻഡ് ആയ എഥർ, ഹീറോ കൂട്ടുകെട്ട് പോലെ. ഇന്ത്യയിലെ എസ് യൂവി ഇലക്ട്രിക്ക് സ്കൂട്ടർ –
നിർമ്മാതാക്കളായ റിവർ മായി ചേരാനാണ് പുതിയ പ്ലാൻ. ഇപ്പോൾ നിലവിലുള്ള റിവർ ഇൻഡി യുടെ പ്ലാറ്റ് ഫോമിൽ. യമഹ സ്കൂട്ടർ ഭാവിയിൽ എത്തുമെന്നാണ് അണിയറ സംസാരം. ലോഞ്ച്, വില തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ ലഭ്യമല്ല.
റിവർ ഇൻഡി യുടെ സ്പെക് നോക്കിയാൽ,
- 168 കിലോ മീറ്റർ റേഞ്ച് ,
- 9 എച്ച് പി പവർ ,
- 90 കി. മീ. പരമാവധി വേഗത
എന്നിവക്കൊപ്പം എസ് യൂ വി കഴിവുകളായ
- സേഫ്ഗാർഡ് ,
- അലോയ് ഫ്രണ്ട് ഫൂട്ട്പെഗ് ,
- ലോക്ക് ലോർഡ് പാനിയേഴ്‌സ് ,
- ട്വിൻ ഹൈഡ്രോളിക് സസ്പെൻഷൻ
- 55 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റി
എന്നിങ്ങനെയാണ് റിവർ ഇൻഡീയുടെ ഹൈലൈറ്റുകൾ. ഇതെല്ലാം ഉപയോഗിച്ചാകാം യമഹ ഇന്ത്യ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ ഒരുക്കുന്നത്. എന്തായാലും ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അപ്പോ സ്റ്റേ ട്യൂൺ …
Leave a comment