ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും കീവേയും വൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് ഡിസ്‌കൗണ്ട് തരുന്ന ബ്രാൻഡുകളുടെ എണ്ണം വളരെ കുറവാണ്.
ബെനെല്ലിയിൽ ഇപ്പോൾ 6 മോഡലുകളാണ് നിലവിൽ ഉള്ളത്. പക്ഷേ രണ്ടു മോഡലുകൾക്ക് മാത്രമാണ് വില കുറവുള്ളത്. നേക്കഡ് ക്രൂയ്സർ മോഡലായ 502 സിക്ക് 60,000/- രൂപ കുറഞ്ഞ് 5.25 ലക്ഷം രൂപയും. സ്ക്രമ്ബ്ലെർ ലിയോൺസിനോക്ക് 61,000/- രൂപ കുറഞ്ഞ് 4.99 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില.
കഴിഞ്ഞ വർഷം ഏറ്റവും ട്രെൻഡിങ് ആയ വിഭാഗമാണ് 2 മുതൽ 2.5 ലക്ഷം രൂപ വരെയുള്ള നിര. അവിടേക്കാണ് വലിയ ഡിസ്‌കൗണ്ടുമായി എത്തുന്നത്. കീവേ തങ്ങളുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായ കെ 300 എനിനെ ഈ വിപണിയിലേക്ക് ഇറക്കി വിടുന്നത്.
26,000 രൂപ ഡിസ്‌കൗണ്ട് കൊടുത്ത് 2.29 ലക്ഷം രൂപയാണ് ഇവൻറെ വില വരുന്നത്.എതിരാളികളുടെ ലിസ്റ്റ് എടുത്താൽ സ്പീഡ് 400, ആർ ട്ടി ആർ 310, സി ബി 300 ആർ എന്നിവരാണ്. ഈ ഡിസ്‌കൗണ്ട് കൊണ്ട് ഇവർ ഇന്ത്യയിൽ ക്ലച്ച് പിടിക്കുമോ ??? നിങളുടെ അഭിപ്രായം അറിയിക്കുമല്ലോ…
Leave a comment