തിങ്കളാഴ്‌ച , 7 ഒക്ടോബർ 2024
Home Bike news റോയല് എന്ഫീല്ഡ് ക്ലാസിക് 350 വില പ്രഖ്യാപിച്ചു
Bike news

റോയല് എന്ഫീല്ഡ് ക്ലാസിക് 350 വില പ്രഖ്യാപിച്ചു

2024 ൽ പുതിയ നിറങ്ങളും അപ്ഡേഷനും

റോയല് എന്ഫീല്ഡ് ക്ലാസിക് 350 , 2024 എഡിഷൻ അവതരിപ്പിച്ചു
റോയല് എന്ഫീല്ഡ് ക്ലാസിക് 350 , 2024 എഡിഷൻ അവതരിപ്പിച്ചു

ഇന്ത്യയിൽ ക്ലാസ്സിക് നിരയിലെ രാജാവായ റോയല് എന്ഫീല്ഡ് ക്ലാസിക് 350. തങ്ങളുടെ 2024 എഡിഷൻ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ചെങ്കിലും. അന്ന് വില പുറത്ത് വിട്ടിരുന്നില്ല.

എന്നാൽ ഇന്ന് വിലയും എത്തിയിരിക്കുകയാണ്. കാലത്തിന് ഒപ്പമുള്ള ഫീച്ചേഴ്സ് ആയിരുന്നല്ലോ 2024 എഡിഷൻറെ ഹൈലൈറ്റ്. ഒപ്പം എല്ലാ തവണത്തേയും പോലെ പുതിയ നിറങ്ങളും എത്തിയപ്പോൾ.

ചില പഴയ നിറങ്ങളും നിലനിർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്റ്റാർട്ടിങ് പ്രിസിൽ വലിയ മാറ്റമില്ല. ഇനി വിലയും ഫെച്ചേഴ്സും നിറങ്ങളും നോക്കാം. ഇപ്പോൾ ചെറിയ മോഡലുകളിൽ വരെ –

സുലഭമായ എൽ ഇ ഡി ഹെഡ്‍ലൈറ്റ് ആണ് മെയിൻ ഹൈലൈറ്റ്. വൈകി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്ന് പറഞ്ഞതുപോലെ. ഫുൾ ലൈറ്റും എൽ ഇ ഡി യാണ്. ഒപ്പം കാലത്തിൻറെ മാറ്റമായ –

ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും എത്തി കഴിഞ്ഞു. യൂ എസ് ബി ചാർജിങ് സി പോർട്ട് എത്തിയതോടെ. യാത്ര ഹരമായ റോയല് എന്ഫീല്ഡ് ക്ലാസിക് 350 ക്ക്. ഇനി മൊബൈൽ ചാർജിങ് ഒരു പ്രേശ്നമല്ല.

ഒപ്പം ലിവർ അഡ്ജസ്റ്റബിൾ ആകിയതോടെ ഫീച്ചേഴ്സിലെ ലിസ്റ്റ് കഴിയുകയാണ്. ഇനി നിറങ്ങളിലേക്ക് കടന്നാൽ സിംഗിൾ ചാനൽ എ ബി എസിലെ നിറങ്ങൾ പഴയത് തന്നെ. റെഡ്റിച്ച്, ഹാൽസിയോൺ –

റോയല് എന്ഫീല്ഡ് ക്ലാസിക് 350 , 2024 എഡിഷൻ അവതരിപ്പിച്ചു

എന്നിവരുടെ 2 വീതം നിറങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ ഡ്യൂവൽ ചാനൽ എ ബി എസിൽ എല്ലാം പുതിയ നിറങ്ങളാണ്. ഇനി വിലയിലേക്ക് കടന്നാൽ ഈ മാറ്റങ്ങൾ എല്ലാം എത്തിയെങ്കിലും.

സിംഗിൾ ചാനൽ എ ബി എസിന് വിലയിൽ മാറ്റമില്ല. 1.93 മുതൽ 1.96 ലക്ഷം രൂപ വരെയാണ് വില വരുന്നത്. എന്നാൽ ഡ്യൂവൽ ചാനൽ എ ബി എസിന് വില കുറയുകയാണ് ചെയ്തത്.

2.02 ലക്ഷത്തിൽ തുടങ്ങിയ വില. ഇപ്പോൾ ആരംഭിക്കുന്നത് 2 ലക്ഷത്തിലാണ്. എന്നാൽ ടോപ് ഏൻഡ് നിറത്തിന് കുറച്ചധികം വില കൂടിയിട്ടുമുണ്ട്. 2.24 ആയിരുന്നത് ഇപ്പോൾ 2.3 ലക്ഷം രൂപയിലേക്ക് എത്തിയിട്ടുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെഎൽഎക്സ് 230 ഈ മാസം എത്തും

ഇന്ത്യയിൽ സാഹസിക രംഗം കൊഴുക്കുകയാണ്. എന്നാൽ എൻട്രി ലെവലിൽ രാജാവായി വിലസുന്ന എക്സ്പൾസ്‌ 200 ന്...

കെടിഎം ഡ്യൂക്ക് 200 ന് പുതിയ മാറ്റം

ഇന്ത്യയിൽ ഇപ്പോൾ കെടിഎമ്മിന് അത്ര നല്ല കാലമല്ല. ഇടക്കിടെ വരുന്ന വിലകയറ്റവും, പ്രതിച്ഛായയിൽ ഉണ്ടായ ഇടിവും...

ഹിമാലയൻ 450 ക്ക് സ്‌പോക്ഡ് ട്യൂബ്ലെസ്സ് വീൽസ്

ഓഫ് റോഡ്, വലിയ യാത്രകൾ എന്നിവയിൽ കഴിവ് തെളിച്ച ഹിമാലയൻ 450 യിൽ. എന്നും ഒരു...

ടിവിഎസ് റൈഡർ 125, റോനിൻ വലിയ പ്രൈസ് കട്ട്

ഇന്ത്യയിൽ ഇപ്പോൾ വില കുറക്കുന്നതാണല്ലോ ട്രെൻഡ്. ഹീറോ, ട്രയംഫ് എന്നിവർക്ക് ശേഷം. ഇതാ ടി വി...