2022 നവംബറിലാണ് ഇന്ത്യയിലെ ഏറ്റവും പെർഫോമൻസ് കൂടിയ ഇലക്ട്രിക്ക് താരമായ എഫ് 77 നെ നമ്മുടെ ഡി ക്യു ലോഞ്ച് ചെയ്യുന്നത്. പെർഫോമൻസിൽ മാത്രമല്ല വിലയിലും ഞെട്ടിക്കുന്ന ഇവൻറെ അപ്ഡേറ്റഡ് –
വേർഷൻ വിപണിയിൽ എത്തുകയാണ്. മാർച്ച് 02 ന് എത്തുന്ന ഇവൻറെ മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കിയാലോ. അതിന് മുൻപ് മാറ്റങ്ങൾ ഇല്ലാത്ത ഭാഗങ്ങൾ ഒന്ന് ഓടിച്ചു പറയാം.
ഡിസൈൻ, ഷാസി, സസ്പെൻഷൻ, വീൽസ് എന്നിവയിൽ മാറ്റമില്ല. പഴയത് തന്നെ തുടരുമ്പോൾ മാറ്റം വരുന്നത് പുതിയ മീറ്റർ കൺസോളിലെ ഗ്രാഫിക്സ്, പുതിയ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം.
307 കിലോ മീറ്റർ റേഞ്ച് ഇനിയും വർദ്ധിക്കാൻ വലിയ സാധ്യതയുണ്ട്, 9 മണിക്കൂറിന് അടുത്ത് ആണ് സ്റ്റാൻഡേർഡ് ചാർജിങ് ടൈം. എന്നാൽ പുതിയ മാറ്റങ്ങളിൽ അത് ഇനിയും കുറയും –
എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം ലോഞ്ച് കഴിഞ്ഞിട്ട് ഇത്രയും നാളായിട്ടും വില കൂട്ടിയിട്ടില്ല. എന്നാൽ ഇത്തവണ 3.8 ലക്ഷം എക്സ് ഷോറൂം വില കൂടാനും വലിയ സാധ്യതയുണ്ട്.
Leave a comment