റോയൽ എൻഫീൽഡ് തങ്ങളുടെ റോഡ്സ്റ്റർ ഗറില്ലാ 450 അവതരിച്ചപ്പോൾ. 400 സിസി യിലെ എതിരാളികൾ ഒന്ന് വിറച്ചിട്ടുണ്ട്. സ്പീഡ് 400 ഇതറിഞ്ഞാണോ ആദ്യം തന്നെ ഡിസ്കൗണ്ട് കൊടുത്തത് എന്ന് ബലമായ —
സംശയമുണ്ട്. പിന്നാലെ ഹാർലി ഡേവിഡ്സണും അതെ വഴിയേ എത്തുകയാണ്, പുതിയ ഓഫറുമായി. എന്നാൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എക്സ് 440 നിരയിൽ മൂന്ന് വാരിയൻറ്റുകളാണ് ഇപ്പോൾ –
ലഭ്യമായിരിക്കുന്നത്. അതിൽ നടുക്കഷ്ണം വിവിഡിന് മാത്രമാണ് ഈ ഡിസ്കൗണ്ട്. 15,000/- രൂപ കുറഞ്ഞ് 2.45 ലക്ഷം രൂപയാണ് ഇവൻറെ ഇപ്പോഴത്തെ എക്സ് ഷോറൂം വില വരുന്നത്. ഈ ലിമിറ്റഡ് ഓഫർ –

അവസാനിക്കുന്നത് ആകട്ടെ. മഹീന്ദ്ര മോട്ടോർസൈക്കിളിൽ പുതിയ ചുവട് എടുക്കാൻ പോകുന്ന ഓഗസ്റ്റ് 15 വരെ മാത്രമായിരിക്കും. ഈ അടി സെയിൽസ് ലഭ്യമാകുന്നത്. ഇനി വിവിഡ് ൻറെ വിശേഷങ്ങളിലേക്ക് –
പോയാൽ അലോയ് വീൽ ഉണ്ടെങ്കിലും ഡയമണ്ട് കട്ട് അല്ല. ടിഎഫ്ടി ഉണ്ടെങ്കിലും ഇ സിം ലഭ്യവുമല്ല. ഇതൊക്കെയാണ് നടുക്കഷ്ണത്തിനെ മറ്റ് വാരിയൻറ്റിൽ നിന്നും വ്യത്യസ്‍തനാക്കുന്നത്.
ഗറില്ലായുടെ വരവ് മാത്രമല്ല. വിവിഡ് ന് വിചാരിച്ച ഡിമാൻഡ് ഇല്ലാത്തതാണ്. ഈ ഓഫറിന് പിന്നിൽ എന്നും വാർത്തയുണ്ട്. ബാക്കിയുള്ള സ്റ്റോക്ക് ഉടനെ വിറ്റ് തീർക്കലും പുതിയ ഓഫറിൻറെ ആഗമന ഉദ്ദേശമാണ്.
- കുഞ്ഞൻ ഇലക്ട്രിക്ക് ക്രൂയിസറുമായി ഹാർലി
- ബജാജ് ഡോമിനർ 400 അടുത്ത തലമുറ അണിയറയിൽ
- ട്രയംഫ് മോട്ടോര്സൈക്കിള്സ് ലിമിറ്റഡ് ൻറെ ആഘോഷം
അത് നേരത്തെ വന്ന വാർത്തകളിലും ഉണ്ടായിരുന്നു. ബഹുഭൂരിഭക്ഷം ബുക്കിംഗ് വരുന്നത് ടോപ് വാരിയൻറ്റ് ആയ എസിൽ ആണ് എന്ന്. ചിലപ്പോൾ ഈ പ്രൊമോഷൻറെ ചൂട് മാറുന്നതോടെ ലോ വാരിയൻറ്റുകൾ പിൻവലിക്കാനും സാധ്യതയുണ്ട്.
Leave a comment