കെ ട്ടി എം ഇപ്പോൾ തന്നെ കുറച്ചു ബ്രാൻഡുകളെ സ്വന്തമാക്കിയ കമ്പനിയാണ്. ഇന്ത്യയിൽ എത്തിയ സ്വീഡിഷ് മോട്ടോർസൈക്കിൾ കമ്പനിയായ ഹുസ്‌ക്യുവർണ, ഓസ്ട്രിയൻ സസ്പെൻഷൻ നിർമാതാവ് ഡബിൾ യൂ പി സസ്പെൻഷൻ, ഓഫ് റോഡ് മോഡലുക്കൾ നിർമിക്കുന്ന സ്പാനിഷ് കമ്പനിയായ ഗാസ് ഗാസ് എന്നിവർക്കൊപ്പം പുതിയൊരു ബ്രാൻഡിനെ കൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കെ ട്ടി എം.
ഇനി എത്താൻ പോകുന്നത് ഇറ്റാലിയൻ സൂപ്പർ താരമായ എം വി അഗുസ്റ്റയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മെക്സിക്കോ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഡിസ്ട്രിബൂഷൻ കെ ട്ടി എം ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് എം വി അഗുസ്റ്റയെ തന്നെ ഏറ്റെടുക്കാൻ പോകുന്നു എന്ന് അഭ്യുഹങ്ങൾ ഇന്റർനെറ്റിൽ പരക്കുന്നത്. വാർത്തകൾ അനുസരിച്ച് 2024 ഓടെ ഏറ്റെടുക്കൽ പ്രവർത്തികൾ പൂർണ്ണമാക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
എന്നാൽ സൂപ്പർ താരത്തിൻറെ നില അത്ര സൂപ്പർ അല്ല എന്നാണ് റിപ്പോർട്ടുകൾ. ഇടക്കിടെ മാറുന്ന ഭരണനേതൃത്വം വലിയ തോതിൽ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കെ ട്ടി എമ്മിന് ഇനി പുതുതായി എന്ത് ചെയ്യാൻ കഴിയുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. വിജയ കൊടി പറിക്കാനാണ് സാധ്യത കാരണം കെ ട്ടി എമ്മിനെ പകുതിയോളം ഷെയർ കൈയിലുള്ളത് നമ്മുടെ ബജാജിൻറെ അടുത്താണ്.
ഇതിന് മുൻപ് തന്നെ എം വി അഗുസ്റ്റ ഇന്ത്യയിൽ എത്താൻ താല്പര്യം അറിയിച്ചിരുന്നു. പുതിയ നീക്കം നടന്നാൽ കൂടുതൽ വേഗതയിൽ എം വി അഗുസ്റ്റ ഇന്ത്യയിൽ അവതരിക്കും അതിന് പ്രധാന കാരണം നമ്മുടെ ബജാജ് ആണ്. കെ ട്ടി എമ്മിൻറെ 48% ഓഹരികളും കൈയാളുന്നത് ബജാജ് ആണല്ലോ, പുതിയ ബ്രാൻഡുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ നേരത്തെ ബജാജിന് താല്പര്യമുണ്ട്.
Leave a comment