ഇന്ത്യയിൽ ഹോണ്ടയുടെ പാരമ്പര്യം വിട്ട് കളിക്കുമ്പോൾ. ഇവിടെ പല തവണ കണ്ട എക്സ് ആർ ഇ 300 ന് പുതു തലമുറ അവതരിപ്പിച്ചിരിക്കുകയാണ് ബ്രസീലിൽ. എക്സ് ആർ ഇ യുടെ വേരുകൾ നോക്കിയാൽ 42 വർഷത്തെ സാഹസിക കഥകൾ പറയാനുണ്ട് ഇവന്.
ഒപ്പം ഇന്ത്യയുമായി ഒരു ബന്ധവും ഇവനുണ്ട്. എല്ലാം ഒന്നു നോക്കിയിട്ട് വരാം. ഇപ്പോൾ ആഗോള തലത്തിൽ ഹോണ്ടയിൽ വരുന്ന മാറ്റങ്ങളാണ് ഇവനും വന്നിരിക്കുന്നത്. പുതിയ എൽ ഇ ഡി ഹെഡ്‍ലൈറ്റ് അത് നമ്മുടെ സി ബി 300 എഫിൻറെത് തന്നെ.
പുതിയ എൽ സി ഡി മീറ്റർ കൺസോൾ വിത്ത് ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. എൻജിൻ പഴയ 293 സിസി തന്നെ. ഈ എൻജിനാണ് സി ബി 300 എഫിൽ ജീവൻ നൽകുന്നത്. അളവുകളിൽ മാറ്റം ഇല്ലെങ്കിലും ഇവനെ ഓഫ് റോഡിൽ താരമാകുന്ന കാര്യങ്ങൾ നോക്കാം.
859 എം എം സീറ്റ് ഹൈറ്റ്, ഗ്രൗണ്ട് ക്ലീറൻസ് 259 എം എം, 149 കെ ജി ഭാരം എന്നിവയാണ് ആ ഞെട്ടിക്കുന്ന അളവുകൾ. ഇനി സ്പെക് നോക്കിയാൽ 90/90-21 // 120/80-18 സ്പോക്ക് വീലുകളാണ്. ഒപ്പം മുന്നിൽ ടെലിസ്കോപികും പിന്നിൽ മോണോ സസ്പെൻഷനാണ്.
ട്രാവൽ നോക്കിയാൽ ( 221 // 225 എം എം) എന്നിങ്ങനെ ഒരു പക്കാ ഓഫ് റോഡ് താരമാണ് സഹാറ 300. ഇന്ത്യയിൽ ഇവൻ എത്തുമോ എന്ന് ഉറപ്പില്ല. പക്ഷേ അളവുകളിൽ മാറ്റം വരുത്തിയാൽ ഇവനെ വിജയിപ്പിച്ചെടുക്കാം.
അല്ലാതെ തട്ടിക്കൂട്ട് മോഡൽ ഇറക്കി ഇന്ത്യയിൽ വിജയ കൊടി പറിക്കുന്നത് അത്ര എളുപ്പമല്ല. എന്ന് ഹോണ്ടക്ക് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്.
Leave a comment