ലോകത്തിലെ ഏറ്റവും ദൂർഘടമായ റൈസുകളിൽ ഒന്നാണ് ഐൽ ഓഫ് മാൻ ട്ടി.ട്ടി. 1907 ൽ ആരംഭിച്ച ഈ മത്സരത്തിൽ ഏകദേശം 250 ഓളം റൈസർമാരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.
ആ മത്സരത്തിൽ വലിയ ചരിത്രം പറയാനുണ്ട് ട്രിയംഫിന്. 1971 മുതൽ 1975 വരെ തുടർച്ചയായി അഞ്ചു വർഷം ഈ മത്സരത്തിൽ വിജയ കൊടി പാറിച്ച 67 നമ്പർ ബൈക്ക് ഓടിച്ച ” സ്ലിപ്പറി സാം ” എന്ന ഇതിഹാസ –
റൈസറെ കൂടി ഓർക്കുകയാണ് ട്രിയംഫ് തങ്ങളുടെ പുതിയ സ്പെഷ്യൽ എഡിഷൻ ട്രൈഡൻറ്റ് 660 യിലൂടെ,
പതിവ് പോലെ സ്പെഷ്യൽ എഡിഷന് ചുവപ്പ്, നീല, വെളുപ്പ് എന്നിങ്ങനെ നിറങ്ങളിൽ മാത്രമല്ല മാറ്റം. സ്റ്റാൻഡേർഡ് എഡിഷനിൽ ലഭിക്കാത്ത പല അക്‌സെസ്സറിസും സ്പെഷ്യൽ എഡിഷനിൽ എത്തിയിട്ടുണ്ട്.
ഷിഫ്റ്റ് അസിസ്റ്റ്, ഫ്ലൈസ്ക്രീൻ, ബെല്ലി പാൻ എന്നിങ്ങനെ നീളുന്നു മാറ്റങ്ങളുടെ ആ ലിസ്റ്റ്. ഒപ്പം ഒരു സർപ്രൈസ് കൂടി ട്രിയംഫ് ഈ സ്പെഷ്യൽ എഡിഷനിൽ വരുത്തിയിട്ടുണ്ട്. അത് വിലയാണ്.
സ്പെഷ്യൽ എഡിഷനുകൾക്ക് പൊന്നും വില പറയുന്ന ഈ കാലത്ത്. ഇവന് സ്റ്റാൻഡേർഡ് വിലയുമായി മാറ്റമില്ല യൂ കെ യിൽ എത്തിയ ഇവന് 7,895 പൗണ്ട് സ്റ്റെർലിങ് ആണ് വില. ഇന്ത്യയിൽ ഈ റൈസിന് വലിയ –
ജനപ്രീതി ഇല്ലാത്തതിനാൽ ഈ മോഡൽ ഇന്ത്യയിൽ എത്താൻ വലിയ സാധ്യത കാണുന്നില്ല.
Leave a comment