ഇന്ത്യയിൽ കുഞ്ഞൻ ഹാർലിയുമായി കളം നിറയുമ്പോൾ, അമേരിക്കയിൽ ഇലൿട്രിഫൈഡ് ആയ കുഞ്ഞൻ മോട്ടോർസൈക്കിളിനെയാണ് ഹാർലി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഹാർലിയുടെ ഇലക്ട്രിക്ക് ബ്രാൻഡ്
ആയ ലീവ്വെയറിൻറെ മൂന്നാമത്തെ മോഡലാണ് മൾഹോളണ്ട്. കഴിഞ്ഞ രണ്ടു മോഡലുകളും റോഡ്സ്റ്റർ രീതിയിലാണ് എത്തിയതെങ്കിൽ. ഇവൻ ഹാർലിയുടെ തനത് ക്രൂയ്സറുമായി ചേർന്ന് നിൽക്കുന്ന ഡിസൈനാണ്.
എസ് 2 സീരിസിൽ തന്നെ എത്തുന്ന ഇവന്. വളരെ മിനിമലിസ്റ്റിക് ആയ ഡിസൈനാണ്. ഹൈലൈറ്റുകളിലേക്ക് പോയാൽ.

- ഓവൽ ഷെയ്പ്പിലുള്ള ഹെഡ്ലൈറ്റ്
- ചെറിയ മഡ്ഗാർഡ്
- അലോയ് വീലോട് കൂടിയ 19 ഇഞ്ച് മുൻ ടയർ
- ഉയർന്ന ഹാൻഡിൽ ബാർ, റിലാക്സ്ഡ് സീറ്റിങ് പൊസിഷൻ
- ഇന്ധനടാങ്കിൻറെ ആവശ്യമില്ലാത്തതിനാൽ ആകാം,
- സീറ്റ് മോട്ടോ ക്രോസ്സ് ബൈക്കുകളുടേത് പോലെ കുറച്ചധികം ടാങ്കിലേക്ക് കേറിയാണ് നിൽപ്പ്
- വലിയ വാലും, ടയർ ഹഗ്ഗറിൽ ഘടിപ്പിച്ചിരിക്കുന്ന നമ്പർ പ്ലേറ്റും, പിൻ ലൈറ്റുകളും
- ഹാർലിയുടെ തന്നെ സ്പോർട്സ്സ്റ്റെർ എസിനോട് ചേർന്ന് നില്കുന്നു
- താഴോട്ട് പോയാൽ എസ് 2 വിൽ കണ്ട അതേ ഷാസി തന്നെ
- മോട്ടോർ സൈഡ് മുഴുവനായി അടച്ചു പൂട്ടി വച്ചിട്ടുണ്ട്
ഇനി പെർഫോമൻസിലേക്ക് കടന്നാൽ, 3.3 സെക്കൻഡ് കൊണ്ട് ഇവൻ 100 ലെത്തും ഇതിനായി ഇവനെ പ്രാപ്തനാകുന്നത്. 84 എച്ച് പി കരുത്ത് പകരുന്ന ഇലക്ട്രിക്ക് മോട്ടോർ ആണ്, ടോർക്ക് 263 എൻ എം.
കരുത്തനെ വരുതിയിൽ നിർത്താൻ റൈഡിങ് മോഡ്, ട്രാക്ഷൻ കണ്ട്രോൾ, എ ബി എസ് എന്നിങ്ങനെ ഒരു പട ഇലക്ട്രോണിക്സ് അണിനിരക്കുന്നുണ്ട്. ഒപ്പം ഇവരെ നിയന്ത്രിക്കാൻ കണക്റ്റിവിറ്റിയോട് കൂടിയ –

4 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. ഇനി റേഞ്ചിലേക്ക് കടന്നാൽ 193 കിലോ മീറ്റർ ആണ് ഇവൻറെ റേഞ്ച് വരുന്നത്. ഫാസ്റ്റ് ചാർജിങ്ങിൽ 142 മിനിറ്റും, സാധാ ചാർജിങ്ങിൽ 9 മണിക്കൂറുമാണ് ഫുൾ-
ചാർജ് ആകാൻ വേണ്ട സമയം. ഇനി വിലയിലേക്ക് കടന്നാൽ, വിലയിൽ അത്ര കുറവൊന്നും ഇല്ല. 15,999 ഡോളർ ( 13,37 ലക്ഷം ) ആണ് ഇവൻറെ അവിടത്തെ –
വില വരുന്നത്. ഇവൻ ഇന്ത്യയിൽ എത്തുന്ന കാര്യം സംശയമാണ്. ഇന്ത്യയിൽ എക്സ് 440 യെ അടിസ്ഥാനപ്പെടുത്തി ക്രൂയ്‌സർ മോഡൽ എത്തുന്നുണ്ട് എന്നാണ് അണിയറ സംസാരം.
Leave a comment