ഇന്ത്യയിൽ യമഹ ഏറെ നാളെയായി ബിഗ് ബൈക്കിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പുതിയ റീസ്റ്റാർട്ടിൽ ചെറുതിൽ നിന്നാണ് യമഹ തുടങ്ങിയിരിക്കുന്നത്. ആദ്യ മാസവില്പന കാണുമ്പോൾ –
കാൽ വഴുതിയിട്ടില്ല എന്ന് വേണം കരുത്താൻ. ജനുവരിയിൽ 30 യൂണിറ്റാണ് ആർ 3 യും എം ട്ടി 03 യും വില്പന നടത്തിയതെങ്കിൽ. ഫെബ്രുവരിയിൽ എത്തിയപ്പോൾ 140 യൂണിറ്റിലേക്ക് എത്തിയിട്ടുണ്ട്.
റോയൽ എൻഫീൽഡ് 650 ട്വിൻസിനെ അപേക്ഷിച്ച് ഇത് വലിയ കാര്യം അല്ലെങ്കിലും. നിൻജ 300 ൻറെ വില്പന നോക്കിയാൽ ഇത് വലിയ വലിയ കാര്യമാണ്. കാരണം കഴിഞ്ഞ വർഷം ഈ നിരയിലെ
- കൊടുക്കാറ്റായി ട്രിയംഫ് റോക്കറ്റ് 3
- കവാസാക്കി ഹൈബ്രിഡ് ബൈക്ക് ഇന്ത്യയിലേക്ക്
- ഫുൾ സ്വിങ്ങിൽ യമഹ ഷോറൂമുകൾ
ബെസ്റ്റ് സെല്ലെർ ആയ നിൻജ 300, 2023 ൽ ശരാശരി വില്പന നടത്തിയിരിക്കുന്നത് 120 യൂണിറ്റുകളാണ്. അതിന് മുകളിൽ എത്തിയിട്ടുണ്ട് ആർ 3, എം ട്ടി 03 യുടെ വിൽപന. പക്ഷേ ഇനി വരുന്ന മാസങ്ങളിൽ കടുത്ത –
മത്സരമാണ് നടക്കാൻ പോകുന്നത്. കാരണം അപ്രിലിയയുടെ ഡെലിവറി ഈ മാസം തുടങ്ങുകയാണ്. ഇന്ത്യയിൽ ഒട്ടാകെ 31 ഷോറൂമുകളിൽ നിന്ന് 100 യൂണിറ്റ് ഈ മാസം വില്പന നടത്താനാണ് അപ്രിലിയ –
ലക്ഷ്യമിടുന്നത്. മികച്ച വില്പന തുടർന്നാൽ ഇന്ത്യയിൽ ആർ 3, എം ട്ടി 03 യും ഇന്ത്യയിൽ ലോക്കലൈസ് ചെയ്യാൻ യമഹക്ക് പ്ലാനുണ്ട്.
Leave a comment