പെട്രോളിന് പകരമായി ഭാവിയിൽ എത്താൻ പോകുന്നത് എഥനോളാണ്. ഇപ്പോൾ ഇ 20 എന്ന പേരിൽ എത്തുന്ന പെട്രോളിൽ 20% എഥനോള് ചേർത്താണ് വിൽക്കുന്നത്. ഇത് ഭാവിയിൽ –
100% വരെ എത്തിക്കാനാണ് പ്ലാൻ. അതിനായി എല്ലാ ബൈക്ക് നിർമ്മാതാക്കളും ഈ മേഖലയിൽ വലിയ പരീക്ഷണം ആണ് നടത്തി വരുന്നത്. അതിൽ ടോപ് ഏൻഡ് ആയാണ് ബജാജ് എത്തിയിരിക്കുന്നത്.
എൻഎസ് 160 യിൽ ഇ 100 എൻജിൻ ഘടിപ്പിച്ചാണ് . ഹോണ്ടയെയും എൻഫീൽഡിനെയും ഞെട്ടിച്ചിരിക്കുന്നത്. പൂർണ്ണമായി എഥനോള് കരുത്തിലാണ് ബജാജ് പുതിയ എൻജിൻ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ഭാരത് സ്‌പോയിൽ. എൻഫീൽഡിനും, ഹോണ്ടയും തങ്ങളുടെ എൻട്രി ലെവൽ പ്രീമിയം മോഡലുകൾക്ക്. ഇ 85 ഗ്രേഡ് വരെയുള്ള എൻജിൻ പ്രദർശ്ശിപ്പിച്ചിരുന്നു.
പ്രദർശനം മാത്രമേ ഒള്ളു എന്ന് ചോദിച്ചാൽ, ഇപ്പോൾ തന്നെ ഇ 27 ഗ്രേഡിലുള്ള ബൈക്കുകൾ ബജാജ് വിദേശത്ത് വിപണിയിൽ എത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഇ 100 ഉം എത്തും
ഇനി എഥനോൾ എൻ എസ് 160 യിലേക്ക് നോക്കിയാൽ, രൂപത്തിൽ വലിയ മാറ്റങ്ങളില്ല. എന്നാൽ എൻജിൻ സൈഡിൽ ചെറിയ മാറ്റങ്ങളുണ്ട്. ഒപ്പം കരുത്തിലും ടോർക്കിലും ചെറിയ വ്യത്യാസം പ്രതീക്ഷിക്കാം.
ഇപ്പോൾ സിംഗിൾ സിലിണ്ടർ, 160 സിസി, ഓയിൽ കൂൾഡ്, എൻജിന്റെ കരുത്ത്. 17 പി എസും , 14.6 എൻ എം ആണ്. പെട്ടെന്ന് ഈ കോൺഫിഗരേഷനിലുള്ള ബൈക്ക് വിപണിയിൽ ഏതിലെങ്കിലും.
വരും വർഷങ്ങളിൽ പ്രതീക്ഷിക്കാം. കുറഞ്ഞ മലിനീകരണം, കുറഞ്ഞ ഇന്ധനവില എന്നിവയാണ് ഇത്തരം വാഹനങ്ങളുടെ ഹൈലൈറ്റ്.
Leave a comment