ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home Bike news ആർആർ 310 പുതിയ അപ്ഡേഷൻ വരുന്നു
Bike news

ആർആർ 310 പുതിയ അപ്ഡേഷൻ വരുന്നു

2025 എഡിഷൻ സ്പോട്ട് ചെയ്തു

ആർ ആർ 310 പുതിയ അപ്ഡേഷൻ വരുന്നു
ആർ ആർ 310 പുതിയ അപ്ഡേഷൻ വരുന്നു

ഇന്ത്യൻ ഇരുചക്ര വിപണിയിൽ സൂപ്പർ ബൈക്കുകളെ ഞെട്ടിപ്പിക്കുന്ന ഫീച്ചേഴ്‌സ് എത്തിക്കുന്ന ടി വി എസ്. ഇതാ ആർടിആർ 310 എത്തിയതോടെ പിന്നിൽ പോയ ആർ ആർ 310 നിന് മുന്നിലേക്ക് എത്തിക്കുകയാണ്.

ആർടിആർ എത്തിയപ്പോൾ തന്നെ 310 സിസി യിൽ വലിയ മാറ്റങ്ങളുമായാണ് എത്തിയത്. അപ്പോൾ ആ മാറ്റങ്ങൾക്കൊപ്പം. ആർ ആറിൽ എന്താണ് പുതിയതായി എത്തുന്നത് എന്നായിരുന്നു എല്ലാവരുടെയും സംശയം.

ഇതാ അതിനുള്ള ഉത്തരം കൂടി കിട്ടുകയാണ്. റേസിംഗ് ഡി എൻ എ പിന്തുടരുന്നതിനാൽ. അവിടെ നിന്ന് തന്നെയാണ് മാറ്റം എത്തുന്നത്. നമ്മൾ പാനിഗാലെ വി4, എസ് 1000 ആർ ആർ എന്നീ സൂപ്പർ –

ടിവിഎസ് ആർ ടി ആർ 310 നിന് സർവീസ് ക്യാമ്പ്

താരങ്ങളിൽ കണ്ട. ഡൌൺഫോഴ്സ് കൂട്ടുന്ന വിങ്ലെറ്റ്സ് ആണ് പുത്തൻ ആർ ആറിൻറെ ഹൈലൈറ്റായി വരുന്നത്. സ്പോട്ട് ചെയ്ത യൂണിറ്റിൽ പിൻവശം മാത്രമാണ് കിട്ടിയിരിക്കുന്നത്.

അതുകൊണ്ട് ടൈൽ ലൈറ്റ് നോക്കിയാൽ വലിയ മാറ്റമില്ല. എന്നാൽ മുൻവശത്തെ കാര്യം എന്താണ് എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. പക്ഷേ മാറ്റങ്ങൾ വരുന്ന മറ്റ് ലിസ്റ്റ് നോക്കിയാൽ.

എൻജിനിൽ നിന്ന് തന്നെ തുടങ്ങാം. 312 സിസി, സിംഗിൾ സിലിണ്ടറിൻറെ കരുത്ത് 1 ബി എച്ച് പി കൂടി 35 പി എസും. ടോർക്ക് 1.4 എൻ എം കൂടി 28.7 എൻ എമ്മിലേക്ക് എത്തും, ആർ ടി ആറിനെ പോലെ.

ഒപ്പം ഇലക്ട്രോണിക്സിലാണ് പുതിയ വലിയ മാറ്റം വരുന്നത്. മലപ്പുറം കത്തി മുതൽ മെഷീൻ ഗൺ വരെ പുത്തൻ മോഡലിൽ ഉണ്ടാകും. കൂടുതൽ വിശധീകരിച്ചാൽ,

  • ക്രൂയിസ് കണ്ട്രോൾ,
  • ട്രാക്ഷൻ കണ്ട്രോൾ
  • അഡ്ജസ്റ്റബിൾ ലിവർ
  • അഡ്ജസ്റ്റബിൾ സസ്പെൻഷൻ
  • വീലി കണ്ട്രോൾ
  • ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
  • ക്ലൈമറ്റ് സീറ്റ് കണ്ട്രോൾ

എന്നിങ്ങനെ നീളുന്നു അപ്ഡേറ്റ് ചെയ്യാൻ നിൽക്കുന്ന ഇലക്ട്രോണിക്സ് നിര. ഒപ്പം വിലയിലും ചെറിയ വർദ്ധന ഉണ്ടാകാൻ വഴിയുണ്ട്. ഇപ്പോൾ 3.46 ലക്ഷം രൂപയാണ് ഇവൻറെ കേരളത്തിലെ ഓൺ റോഡ് പ്രൈസ് വരുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...