ഇന്ത്യയിൽ 160 നിരയിൽ വലിയ മത്സരമാണ് നടക്കുന്നത്. അതിന് തിരി കൊളുത്തിയത് ആർ ട്ടി ആർ 160 ആണെങ്കിലും. ആമകളൊക്കെ മുയലിനേക്കാളും മുന്നേ എത്തിയെന്നാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം.
യൂ എസ് ഡി ഫോർക്ക്, ഭാരകുറവ് എന്നിങ്ങനെ ആമകളൊക്കെ ചാടി കടന്നപ്പോൾ. ഇത്തവണ ട്ടി വി എസ് 160 യിൽ വലിയ അപ്ഡേഷൻ കൊണ്ടുവരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ 2024 എഡിഷനിൽ ആകെ –

എത്തിയിരിക്കുന്നത് വിലകുറവും പുതിയ നിറവുമാണ്. ആദ്യം മാറ്റങ്ങൾ നോക്കിയാൽ എല്ലായിടത്തും കറുപ്പാണ്. കണ്ണ് പറ്റാതെയിരിക്കാനാണ് എന്ന് തോന്നുന്നു ചുവപ്പ് സ്റ്റിക്കർ അവിടവിടെയായി ചെറുതായി –
കാണാം. ഒപ്പം ചെറിയ വാരിയൻറ്റ് ആണെങ്കിലും റൈഡിങ് മോഡ്, എൽ ഇ ഡി ഹെഡ്‍ലൈറ്റ് തുടങ്ങി ഒരു വെടിക്കുള്ള മരുന്നൊക്ക ഇവൻറെ കൈയിലുമുണ്ട്. ഇനി അടുത്ത വലിയ മാറ്റം വിലയിലാണ്.
4 വിക്ക് വിലയിൽ 3,600/- രൂപയും 160 യിൽ ആകട്ടെ 9,150 രൂപയോളമാണ് കുറവ്. ഡ്രം ബ്രേക്കിൽ മാത്രമാണ് ഈ ബ്ലാക്ക് എഡിഷൻ ലഭ്യമാകുന്നത്. 4 വി യിൽ എത്തുമ്പോൾ 121,270/- രൂപയും. 160 ക്ക് 111,270/- രൂപയുമാണ്.
- യൂണികോണിന് താഴെ തന്നെ എസ് പി 160 യും
- ഹീറോ ഹങ്ക് 160 ആർ എസ് അവതരിപ്പിച്ചു
- ആർ എസ് 200 ന് പുതിയ അപ്ഡേഷൻ
കേരളത്തിലെ എക്സ് ഷോറൂം വിലയായി വരുന്നത്. പതിവിന് വിപരീതമായി ഒഫീഷ്യൽ വെബ്‌സൈറ്റിൽ, ഡൽഹിയിൽ ഈ വില വ്യത്യാസം കാണുന്നുണ്ട്.
Leave a comment