ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് ഹോണ്ടയുടെ 500 സിസി മോഡലുകൾ ഇന്ത്യൻ വിപണി കിഴടക്കാൻ എത്താൻ ഒരുങ്ങുന്നു എന്ന വാർത്തക്കൾക്ക് കുറച്ചു പഴക്കമുണ്ട്. എന്നാൽ ആദ്യം എത്തിയ സി ബി 500 എക്സ് ആദ്യം വില കൂട്ടിയും പിന്നെ കുറച്ചതുമാണ് ഹോണ്ടയുടെ 500 സിസി യിൽ ഉണ്ടായ ഏക വിശേഷം.
എന്നാൽ ഇപ്പോൾ ഹോണ്ടയുടെ ഷോറൂമുകളിൽ പല അഥിതിക്കളെയും കണ്ടുവരുന്നുണ്ട് ഓഫ് റോഡ് മോഡലിന് ശേഷം ഇതാ വരുന്നു സി ബി 500 എക്സിൻറെ നേക്കഡ് സഹോദരൻ സി ബി 500 എഫ്. ബാംഗ്ലൂർ ബിഗ് വിങ് ഷോറൂമിലാണ് ഇവനെ ഇപ്പോൾ കണ്ടിരിക്കുന്നത്. ഇതിനൊപ്പം ചില അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. നമ്മൾ ഏറെ നാളായി കാത്തിരിക്കുന്ന ജിമിനി ഇന്ത്യയിൽ ഷോകേസ് ചെയ്തിരുന്നു. കസ്റ്റമറുടെ പ്രതികരണം അറിയ്യുന്നതിന് വേണ്ടിയായിരുന്നു അത്. അതെ വഴി പിന്തുടർന്നാണ് സി ബി 500 എഫും ഇന്ത്യയിൽ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കസ്റ്റമറുടെ അഭിപ്രായത്തിനൊപ്പം വിലയും ശ്രദ്ധിച്ചാൽ മാന്യമായ വില്പന നേടാനുന്ന കഴിവുള്ള മോഡലാണ് ഹോണ്ടയുടെ 500 സിസി താരങ്ങൾ.
എൻജിൻ സ്‌പെസിഫിക്കേഷൻ നോക്കിയാൽ സി ബി 500 എക്സിൻറെ അതെ 471 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനും, കരുത്തിലും വലിയ മാറ്റമില്ല. 47 പി എസ് പവറും 43 എൻ എം ടോർക്കുമാണ് ഇവനും ഉല്പാദിപ്പിക്കുന്നത്. ഒപ്പം ഇന്റർനാഷണൽ മാർക്കറ്റിൽ കഴിഞ്ഞ മാസങ്ങളിൽ എത്തിയ മുന്നിലെ ഇരട്ട ഡിസ്ക് ബ്രേക്കും യൂ എസ് ഡി ഫോർക്കും ഇന്ത്യയിൽ എത്തിയ മോഡലിന് നൽകിയിട്ടുണ്ട്. സി ബി 500 എക്സിന് ഈ മാറ്റങ്ങൾ ഇപ്പോഴും എത്തിയിട്ടില്ല.
Leave a comment