വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news സി എൻ ജി ബൈക്കിൻറെ മൈലേജ് പുറത്ത്
Bike news

സി എൻ ജി ബൈക്കിൻറെ മൈലേജ് പുറത്ത്

എൻ എസ് 400 ന് ശേഷം ഇവനെത്തും

CNG bike from Bajaj mileage leaked

ലോകം മുഴുവൻ ഇലക്ട്രിക്കിലേക്ക് നീങ്ങുമ്പോൾ ബജാജ് മാത്രം കുറച്ചു മാറ്റി ചിന്തിക്കുകയാണ്. ഇലക്ട്രിക് തരംഗത്തിൽ വലിയ തളർച്ച ഇല്ലാത്ത ബഡ്‌ജറ്റ്‌ കമ്യൂട്ടർ നിരയിലേക്ക് സി എൻ ജി ബൈക്കുകമായാണ്

ബജാജ് എത്തുന്നത്. ഇപ്പോഴത്തെ റിപ്പോർട്ട് അനുസരിച്ച് പ്ലാറ്റിനയുടെ പ്ലാറ്റ്‌ഫോമിലാണ് പുതിയ മോട്ടോർസൈക്കിൾ ഒരുങ്ങുന്നത്. ഇതിൽ മാത്രം ഒതുങ്ങി നിൽക്കില്ല എന്ന് റിപ്പോർട്ടുകളുണ്ട്.

ഒപ്പം ഞെട്ടിക്കുന്ന ഇന്ധനക്ഷമതയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. പ്ലാറ്റിന 100 ൻറെ ഇപ്പോഴത്തെ എ ആർ എ ഐ സെർട്ടിഫൈഡ് മൈലേജ് 70 കിലോ മീറ്റർ ആണ്. എന്നാൽ സി എൻ ജി ബൈക്ക് അതിൽ കൂടുതൽ –

ഇന്ധനക്ഷമത നൽകുന്നു എന്നാണ് പറയപ്പെടുന്നത്. 80 കിലോ മീറ്റർ ആണ് സി എൻ ജി ബൈക്കുകളുടെ ഇന്ധനക്ഷമത വരുന്നത്. പെട്രോളിന് ഇപ്പോൾ 108.20 രൂപയും, സി എൻ ജി ക്ക് 86 രൂപയുമാണ് തൃശ്ശൂരിലെ –

ഇപ്പോഴത്തെ വില. അതുകൊണ്ട് തന്നെ റണ്ണിങ് കോസ്റ്റ് വളരെ കുറവ് എന്നുള്ള പ്രത്യകതയുമുണ്ട്. പക്ഷേ ബജാജ് കുറച്ചു കടമ്പകൾ കൂടി കടക്കാനുണ്ട്. സുരക്ഷ, പരിപാലനം, എന്നിവക്കൊപ്പം സി എൻ ജിയുടെ ലഭ്യത –

തുടങ്ങിയവയാണ് ആ വെല്ലുവിളികൾ. എൻ എസ് 400 ഏപ്രിലിൽ എത്തുമെന്ന് പറയുന്നുണ്ട്. എന്നാൽ സി എൻ ജി ബൈക്ക് വരുന്നത് ജൂലൈയിൽ ആയിരിക്കും എന്നാണ് കരക്കമ്പി.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...