ഈയിടെയാണ് 2024 സി ബി ആർ 1000 ആർ ആർ – ആർ ഫയർബ്ലേഡ് എസ് പി എഡിഷൻ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിക്കുന്നത്. അതിൽ കാർബൺ മയം ആയ മോഡലിനെ നമ്മൾ പരിചയപ്പെട്ടിരുന്നു.
എന്നാൽ അന്ന് വിലയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇന്റർനാഷണൽ മാർക്കറ്റിൽ 2024 റെഗുലർ, സ്പെഷ്യൽ എഡിഷനുകളുടെ വില പ്രഖ്യാപിച്ചിരിക്കുന്നതാണ്.
ഹോണ്ടയിൽ ഇന്ത്യയിൽ ഒരു തരത്തിലും പ്രതീക്ഷിക്കാത്ത ഒരു നീക്കമാണ് അവിടെ നടന്നിരിക്കുന്നത്. സൂപ്പർ സ്പോർട്ടുകൾക്ക് അത്ര നല്ല കാലം അല്ലല്ലോ അതും ഇതിനൊരു കാരണം ആകാം. ഒപ്പം അവസാനം ഒരു ട്വിസ്റ്റുണ്ട്.
വിലയും വിവരങ്ങളും
2022 മോഡലിനെ അപേക്ഷിച്ച് വിലയിൽ 2024 എഡിഷനും ഒരു മാറ്റവുമില്ല. 23,499 പൗണ്ട് ആണ് ഇവൻറെ അന്നത്തെയും ഇന്നത്തെയും വില വരുന്നത്. ഇന്ത്യയിൽ ഏകദേശം 24.95 ലക്ഷം രൂപ വരും.
ഇനി ഏവരും കാത്തിരുന്ന കാർബൺ എഡിഷൻറെ വില നോക്കിയാൽ. 3250 യൂറോ ( 3.45 ലക്ഷം ) അധികം നൽകണം പുതിയ ലിമിറ്റഡ് എഡിഷന്. അപ്പോൾ 26,749 പൗണ്ട് , ഇന്ത്യൻ രൂപയിൽ കണക്ക് ആക്കിയാൽ –
ഏകദേശം 28.40 ലക്ഷം വരും. ഇന്ത്യയിലും അടുത്ത് തന്നെ ആർ ആർ ആർ അവതരിപ്പിക്കുമെന്നാണ് കണക്ക് കൂട്ടൽ. ഇന്ത്യയിൽ ഇപ്പോൾ ഇവനെ പിൻവലിച്ചിരിക്കുകയാണ്. 23.11 ലക്ഷം രൂപയായിരുന്നു –
ഇവൻറെ ഇന്ത്യയിലെ എക്സ് ഷോറൂം വില. പുതിയ വരവിൽ കുറച്ചു കൂടെ വില കൂടാൻ സാധ്യതയുണ്ട്. കാരണം ഇത് ഇന്ത്യ ആണല്ലോ. ഇന്ത്യ കാർബൺ എഡിഷൻ ഇവിടെ അവതരിപ്പിക്കാൻ വഴിയില്ല.
എൻജിനും എതിരാളികളും
എൻജിൻ സൈഡ് നോക്കിയാൽ 999 സിസി, ലിക്വിഡ് കൂൾഡ്, 4 സിലിണ്ടർ ആണ് ഹൃദയം. അവിടെ ഉല്പാദിപ്പിക്കുന്നത് 217.5 പി എസ് കരുത്തും, 113 എൻ എം ടോർക്കും. ഹൈ ഏൻഡ് മോഡൽ ആയതിനാൽ
ടെക്നോളജിയിൽ ഒരു വിട്ടു വീഴ്ചയുമില്ല. വിങ്ലെറ്റ്സ്, ആർ സി 213 യുടെ സ്വിങ്ആം , 6 ആക്സിസ് ഐ എം യൂണിറ്റ്, അക്രയുടെ എക്സ്ഹൌസ്റ്റ് എന്നിങ്ങനെ നീളുന്നു ഹൈലൈറ്റുകളുടെ നിര.
ഇനി നേരത്തെ പറഞ്ഞ ട്വിസ്റ്റിലേക്ക് നോക്കിയാൽ, ആദ്യം വില ഒന്ന് കൂടെ ഓർമ്മപെടുത്താം 23,499 പൗണ്ട്. ഈ വില കേട്ടാൽ യൂറോപ്യൻ ബ്രാൻഡുകൾ വരെ വിറകും. കാരണം അവരുടെ സൂപ്പർ സ്പോർട്ടുകളുടെ വില ഇങ്ങനെ യാണ്.
പാനിഗാലെ വി4 – 22,995 പൗണ്ട് , എസ് 1000 ആർ ആർ – 17,150 പൗണ്ട്, നമ്മുടെ കവാസാക്കി ഇസഡ് എക്സ് 10 ആറിന് 17499 പൗണ്ട് , എന്നിങ്ങനെയാണ് എതിരാളികളുടെ വില. ഇവന് അവിടെയും പൊന്നും വില തന്നെ.
അപ്പോൾ നിങ്ങൾ ഞെട്ടിയോ ???
Leave a comment