ശനിയാഴ്‌ച , 17 ജനുവരി 2026
Home Bike news ഡ്യൂക്ക് 160 അവതരിപ്പിച്ചു
Bike news

ഡ്യൂക്ക് 160 അവതരിപ്പിച്ചു

വലിയ ഗുണകളും ചെറിയ ദോഷങ്ങളും

കെടിഎം ഡ്യൂക്ക് 160 അവതരിപ്പിച്ചു
കെടിഎം ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ എംടി 15 വുമായി മത്സരിക്കാൻ എത്തുന്ന ഇവൻറെ. ഗുണവും ദോഷങ്ങളും ഒന്ന് നോക്കാം.

ശുഭസ്യശീക്രം എന്നാണല്ലോ

  • ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ 160 സിസി എന്നാണ് ഇവനെ വിശേഷിപ്പിക്കുന്നത്.
  • 19 എച്ച് പി കരുത്തും , 15.5 എൻ എം ടോർക്കുമാണ് ഈ പട്ടത്തിലേക്ക് ഇവനെ എത്തിക്കുന്നത്.
  • ഷാസി, ലൈറ്റ് , സീറ്റ് , സസ്പെൻഷൻ എന്നിവ ഇപ്പോഴത്തെ ഡ്യൂക്ക് 200 ൽ നിന്ന് എടുത്തപ്പോൾ
  • അലോയ് വീൽ , ബ്രേക്ക് എന്നിവ പുതിയ തലമുറയിൽ നിന്നാണ്
  • യമഹ 155 സീരിസിനെക്കാളും ഇലക്ട്രോണിക്സിൽ ഇവന് മുൻതൂക്കം ഉണ്ട്.
  • ടിഎഫ്ടി മീറ്റർ കൺസോൾ , ഡ്യൂവൽ ചാനൽ എബിഎസ് വിത്ത് സൂപ്പർമോട്ടോ , നാവിഗേഷൻ , കാൾ / മ്യൂസിക് കണ്ട്രോൾ തുടങ്ങി അവിടെ ഇവന് വലിയ ലീഡ് തന്നെ എടുക്കാനുണ്ട്.

ഇനി ചില പോരായ്മകൾ നോക്കിയാൽ

  • കെടിഎമ്മിൻറെ നിയന്ത്രണം ബജാജിന് അടുത്തേക്ക് എത്തിയതിനാൽ ആകാം ചില ബജാജ് സ്ട്രാറ്റജിക്കൾ ഇവിടെയുമുണ്ട് .
  • അതിൽ ഒന്നാണ് ചെറിയ പിൻടയർ, 140 സെക്ഷനാണ് ഇവന് വന്നിരിക്കുന്നത്.
  • എൻജിൻ സ്പെക് നോക്കിയാൽ ഡി ഓ എച്ച് സി എൻജിന് പകരം യമഹ 155 നെ പോലെ എസ് ഓ എച്ച് സി എൻജിനാണ് പക്ഷേ വി വി എ ഇവിടെ ഇല്ല .
  • എന്നാൽ ഈ വെട്ടി കുറക്കലുകൾ ഉണ്ടെങ്കിലും വില കുറച്ചു കൂടി പോയില്ലേ എന്നാണ് സംശയം . ആദ്യമായി എത്തുന്നതിനാൽ ഒരു ഇൻട്രോ പ്രൈസ് കൊടുക്കാമായിരുന്നു.
  • ഡ്യൂക്ക് 160 ന് 1.85 ലക്ഷം രൂപ. ഡ്യൂക്ക് 200 ന് 2.07 ലക്ഷം , എം ടി 15 ന് 1.7 – 1.8 ലക്ഷം ആണ്
  • അവസാനമായി ഇന്ധനക്ഷമത കൂടി പറയാം. ഇപ്പോൾ പുറത്ത് വന്നിട്ടില്ലെങ്കിലും യമഹ 155 എൻജിനോട് അടുത്ത് എന്തായാലും എത്താൻ വഴിയില്ല. പക്ഷേ പെർഫോമൻസ് ഇവൻ തൂക്കുമെന്ന് ഉറപ്പാണ്.

നിങ്ങളുടെ അഭിപ്രായം കൂടി പറയുമല്ലോ

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...