യൂറോപ്യൻ മാർക്കറ്റിൽ ഹോണ്ടയുടെ എൻട്രി ലെവൽ മോഡലാണ് സി ബി 125 ആർ. നിയോ കഫേ റൈസർ ഡി എൻ എ പിന്തുടർന്ന് എത്തുന്ന ഇവന്. 2024 എഡിഷനിൽ കുറച്ചു മാറ്റങ്ങൾ എത്തിയിരിക്കുകയാണ്.
മാറ്റങ്ങളുടെ ലിസ്റ്റ് എടുത്താൽ ആദ്യത്തെ കുറച്ചു ക്ലിഷേയാണ് നിറം. പുതിയ നാലു നിറങ്ങളിലാണ് പുത്തൻ മോഡൽ എത്തുന്നത്. അതിൽ എല്ലാ നിറങ്ങളും ഡ്യൂവൽ റ്റോൺ ആണ്. നീല, ചുവപ്പ്, കറുപ്പ്, വെളുപ്പ് –
എന്നിങ്ങനെയാണ് നിറങ്ങൾ. എല്ലാവർക്കും കോമൺ ആയി എത്തുന്നത് കറുപ്പാണ്. ഇനി അടുത്ത മാറ്റം ഇന്ത്യയിൽ ഇപ്പോൾ കത്തി നിൽക്കുന്ന ഒരു ഫീചേർ ആണ്. അതേ ട്ടി എഫ് ട്ടി ഡിസ്പ്ലേ തന്നെ.
പുതിയ 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്‌പ്ലേയിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സ്പീഡ്, ഇന്ധനക്ഷമത തുടങ്ങിയവ തെളിയും. എന്നാൽ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി ഇവനില്ല. ഇന്ത്യയിൽ ഇവൻ എത്താൻ –
സാധ്യതയില്ലെങ്കിലും. ഈ മാറ്റങ്ങളൊക്കെ ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയുണ്ട്. അത് സി ബി 300 ആർ വഴിയാകും. ഇന്ത്യയിൽ വലിയ മത്സരമാണല്ലോ ഈ സെഗ്മെന്റിൽ നടക്കുന്നത്. വീണ്ടും 125 ആറിന് –
അടുത്ത് എത്തിയാൽ എതിരാളികൾക്ക് അവിടെയും പഞ്ഞമില്ല. 4,699 പൗണ്ട് സ്റ്റെർലിങ് ആണ് ഇവൻറെ വിലയെങ്കിൽ എക്സ് എസ് ആർ 125 ന് 4,802, വിറ്റ്പിലിൻ 125 – 4,899 എന്നിങ്ങനെയാണ് അവിടെത്തെ വില വരുന്നത്.
Leave a comment