ബജാജിന് പൾസർ ഉത്സവകാലം എത്തുന്നതിന് മുൻപ് തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നാൽ ഉത്സവകാലമായ സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ ബജാജിൻറെ ഫ്ലാഗ്ഷിപ്പ് ഡോമിനർ സീരീസും തിളങ്ങുകയാണ്.
വില്പന നോക്കിയാൽ ഡോമിനർ 250, 2022 സെപ്‌റ്റംബറിൽ 1848 യൂണിറ്റ് വില്പന നടത്തിയപ്പോൾ 400 ന് 777 യൂണിറ്റുകൾ മാത്രമാണ് വില്പന നടത്താൻ സാധിച്ചുള്ളൂ. എന്നാൽ ഒക്ടോബറിൽ 400 കുറച്ചു കൂടി നില മെച്ചപ്പെടുത്തി 1197 യൂണിറ്റ് വില്പന നടത്തിയെങ്കിലും 250 യെ കിഴടക്കാൻ സാധിച്ചില്ല. 1641 യൂണിറ്റാണ് ക്വാർട്ടർ ലിറ്റർ ഡോമിനർ വില്പന നടത്തിയിരിക്കുന്നത്. ഉത്സവകാലം അനുബന്ധിച്ച് പുതിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും ന്യൂ ഇയറിനോട് അടുത്ത് തന്നെ പുതിയ നിറങ്ങൾ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട് ഒപ്പം വിലകയറ്റവും പ്രതീഷിക്കാം. ഡോമിനർ 400 ന് 206,056 രൂപയും 250 ക്ക് 175,002 /- യുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.
250 ക്ക് 248.77 സിസി, 4 വാൽവ്, ട്വിൻ സ്പാർക്ക് ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 27 പി എസും, 400 ന് 373.3 സിസി, 4 വാൽവ് ലിക്വിഡ് കൂൾഡ്, ട്രിപ്പിൾ സ്പാർക്ക് എൻജിന് കരുത്ത് 40 പി എസ് ആണ്.
Leave a comment