ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള നോർട്ടൻ. ഭാരത് മൊബിലിറ്റി എക്സ്പോ കളറാക്കാൻ നോർട്ടൻ നിരയിലെ ഒരു എക്സ്ക്ലൂസിവ് താരത്തിനെ തന്നെ ഇറക്കിയിട്ടുണ്ട്.
നോർട്ടൻ വി 4 സി ആർ കഫേ റൈസർ ആണ് കക്ഷി. 185 പി എസ് കരുത്തു ഉല്പാദിപ്പിക്കുന്ന 1200 സിസി, വി 4 എൻജിൻ, ഹാൻഡ് മൈഡ് അലൂമിനിയം ഷാസി, ടൈറ്റാനിയം എക്സ്ഹൌസ്റ്റ്, ഓലിൻസ് സസ്പെൻഷൻ, ഇലക്ട്രോണിക്സ് നിര അങ്ങനെ ഒരു എക്സ്ക്ലൂസിവ് കക്ഷി ആണെന്ന് കണ്ണും പൂട്ടി പറയാം.
ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള ഡുക്കാറ്റി പാനിഗാലെ വി 4 ആറി ( 70 ലക്ഷം ) നേക്കാളും വില കൊടുക്കണം ഇവന് യൂ കെ യിൽ. അപ്പോൾ പിന്നെ എന്തിനാണ് ഇവനെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ചോദിച്ചാൽ. വെറും പട്ടി ഷോ മാത്രമല്ല പ്ലാൻ, അതിനും മുകളിലാണ് കാര്യങ്ങൾ.
കുഞ്ഞൻ ഹാർലി, ട്രിയംഫ് എന്നിവർ വലിയ ജനസ്വീകാര്യത നേടുമ്പോൾ. ട്ടി വി എസിൻറെ വജ്രായുധമാണ് നോർട്ടൻ. വരും മാസങ്ങളിൽ ട്ടി വി എസ് നോർട്ടൻ നിരയിലെ ചെറിയ മോഡലിൻറെ വിശേഷങ്ങൾ അറിയാം. അപ്പോ സ്റ്റേ ട്യൂൺ…
Leave a comment