ലോകത്തിലെ ആദ്യത്തെ സി എൻ ജി ബൈക്ക് ആയ ബജാജ് ഫ്രീഡം 125 ന് മികച്ച വില്പന. ജൂലൈ മാസത്തിൽ അവതരിപ്പിച്ച ഇവന് ആദ്യ മാസത്തിൽ വലിയ വില്പന ഉണ്ടായില്ല.
അത് ആരോ പറഞ്ഞത് പോലെ പതുങ്ങുന്നത് കുതിക്കാൻ ആണെന്ന് പറഞ്ഞത് പോലെ. അക്ഷരാർത്ഥത്തിൽ അത് സംഭവിക്കുകയാണ് ഉണ്ടായത്. ആദ്യ മാസം ഷോറൂമിൽ ഫ്രീഡം 125 സജ്ജീവമായതോടെ.
വില്പനയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ മാസത്തിൽ 1,933 യൂണിറ്റ് മാത്രമാണ് വില്പന നടന്നതെങ്കിൽ. ഓഗസ്റ്റ് മാസത്തിൽ അത് 9215 യൂണിറ്റായി.
- എഥനോള്‍ കരുത്തിൽ പള്‍സര്‍ എൻ എസ് 160
- ഹീറോ സ്പ്ലെൻഡർ പ്ലസിൽ പുതിയ ടെസ്റ്റ്
- ടിവിഎസ് ജൂപ്പിറ്റര്‍ സിഎന്‍ജി വരുന്നു
എന്നാൽ സെപ്റ്റംബർ മാസത്തിൽ എത്തിയപ്പോൾ. വില്പന 19,639 യൂണിറ്റിലേക്ക് കുതിച്ച് ഉയർന്നിരിക്കുകയാണ്. വരും മാസങ്ങളിൽ വില്പന ഇനിയും ഉയരാനാണ് സാധ്യത.
ഈ മികച്ച വില്പന സി എൻ ജി വിപണിയിൽ വലിയ കുതിപ്പിനാകും വഴി ഒരുക്കുന്നത്. ബജാജിൻറെ പ്ലാൻ പോലെ 160 സിസി വരെയുള്ള മോഡലുകൾ ഇനി വഴിയെ എത്തുമെന്ന് പ്രതീക്ഷിക്കാം.
ടി വി എസും ഈ വഴിയെ മോഡലുകൾ അവതരിപ്പിക്കുന്നുണ്ട് എന്ന് വാർത്തയുണ്ട്.
Leave a comment