ഇപ്പോൾ മിഡ്‌ഡിൽ വൈറ്റ് നിരയിൽ സാഹസികന്മാരുടെ കുത്തൊഴുക്കാണ് നടക്കുന്നത്. ഹോണ്ട തുടങ്ങി വച്ച ട്രാൻസ്ലപ് 750 അത് കഴിഞ്ഞെത്തിയ വി സ്‌ട്രോം 800 ഡി ഇ എന്നിവർക്ക് ശേഷം ഇതാ അപ്രിലിയയും
ആ നിരയിലേക്ക് പുതിയ മോഡൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ്, ട്ടുവാറെഗ് 660. എന്നാൽ ലൗഞ്ചിന് മുൻപ് തന്നെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വില പുറത്ത് വന്നിരിക്കുകയാണ്.. മൂന്ന് നിറങ്ങളിൽ എത്തുന്ന ഇവന് –
വില തുടങ്ങുന്നത് 18.85 ലക്ഷം രൂപയിലാണ്. ബ്ലാക്ക്, സാൻഡ് നിറങ്ങൾക്ക് ഈ വില തന്നെ തുടരുമ്പോൾ. തൊട്ട് മുകളിലുള്ള ഡക്കർ പൊടിയത്തിന് വില വരുന്നത് 19.15 ലക്ഷം രൂപയാണ്. ഒരു ലക്ഷം കൂടി കൂട്ടിയാൽ-
ടൈഗർ 1200 റാലി പ്രൊ ഇന്ത്യയിൽ ലഭിക്കും. ഈ വില ഫൈനൽ അല്ലാ എന്നും ഒരു കരക്കമ്പിയുണ്ട്. ഇന്റർനാഷണൽ മാർക്കറ്റിൽ മുകളിൽ പറഞ്ഞ രണ്ടു മോഡലുകളുടെയും അടുത്താണ് ഇവൻറെ വില വരുന്നത്.
ഇനി ഹൈലൈറ്റിലേക്ക് കടന്നാൽ
- കാഴ്ചയിൽ തന്നെ കുറച്ചു ക്രൂര രൂപമാണ് ഇവന് ത്രികോണ ആകൃതിയിലുള്ള ഹെഡ്‍ലൈറ്റ്
- കിരീടം പോലെയുള്ള വലിയ വിൻഡ് സ്ക്രീൻ
- 18 ലിറ്റർ ഇന്ധനടാങ്ക്, അതിന് മുകളിൽ കേറി നിൽക്കുന്ന
- 860 എം എം ഉയരത്തിലുള്ള സിംഗിൾ പീസ് സീറ്റ്, ഒരു ഡക്കർ താരം തന്നെ എന്ന് ഉറപ്പിച്ചു പറയാം.
- 240 എം എം ട്രാവൽ തരുന്ന സസ്പെൻഷനും ഗ്രൗണ്ട് ക്ലീറൻസും അത്ര തന്നെ
- പക്ഷേ എല്ലാ തവണത്തേയും പോലെ ഭാരത്തിൽ ഞെട്ടിച്ചു. വെറും 187 കെ ജി മാത്രം.
- ആർ എസ് 660 യുടെ അതെ 659 സിസി, ട്വിൻ സിലിണ്ടർ എൻജിൻ.
- വലിയ തരത്തിൽ തന്നെ കസ്റ്റമൈസ് ചെയ്തിട്ടുണ്ട് എന്നാണ് അപ്രിലിയ അവകാശപ്പെടുന്നത്
- കരുത്ത് 80 ബി എച്ച് പി യും, ടോർക് 79 എൻ എം വുമാണ്.
- പിന്നെ പറയാൻ വിട്ട് പോയത് സ്പോക്ക് വീലായിട്ട് കൂടി ട്യൂബ്ലെസ്സ് ടൈറുകളാണ് ഇരു അറ്റത്തും
ഒപ്പം ഇലക്ട്രിക്ക് സൈഡ് കൂടി നോക്കിയാൽ
- കസ്റ്റമൈസ് ചെയ്യാവുന്ന റൈഡിങ് മോഡ്,
- ട്രാക്ഷൻ കണ്ട്രോൾ,
- സ്വിച്ചഅബിൾ എ ബി എസ്,
- ക്രൂയിസ് കണ്ട്രോൾ,
- എൻജിൻ മാപ്,
- ബ്രേക്ക് കണ്ട്രോൾ എന്നിവയെ –
നിയന്ത്രിക്കാൻ 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു. ആർ എസ് 457 നെ പോലെ വില കുറച്ചിറക്കിയാൽ ഇന്ത്യയിൽ വിപണി സാധ്യതയുള്ള മോഡലാണ് ഇവൻ. പക്ഷേ ഇപ്പോൾ പുറത്ത് വന്ന –
- ഭാരം കുറച്ചധികം കുറച്ച് ആർ എസ് 660 ലിമിറ്റഡ് എഡിഷൻ
- കെ ട്ടി എം 390 എൻഡ്യൂറോയും വരുന്നു
- എക്സ്പൾസ് 200 ഒരു മാസം എത്ര വിൽക്കും
വിലയാണ് എങ്കിൽ ഒരെണ്ണം പോലും വിൽക്കാൻ വഴിയില്ല. ഇനി ഹൈപ്പ് കൂട്ടാനുള്ള വല്ല തന്ത്രവുമാണോ. എന്തായാലും കാത്തിരുന്ന് കാണാം.
Leave a comment