എൻ എസ് 200 ൻറെ നേക്കഡ് വേർഷനാണ് ആർ എസ് 200. എന്നാൽ എൻ എസിൽ വലിയ മാറ്റങ്ങൾ എത്തിയിട്ടും ആർ എസിൽ അതൊന്നും ബജാജ് അവതരിപ്പിച്ചിട്ടില്ല. എന്നാൽ പൾസർ നിരയിലെ പുതിയ –
പദ്ധതിയായ ” ഒരു മാസം ഒരു പുതിയ പൾസർ ” എന്ന പദ്ധതിയിൽ പെട്ടിരിക്കുകയാണ്, ആർ എസ് 200 ഉം. അതുകൊണ്ട് തന്നെ അധികം വൈകാതെ ആർ എസ് 200 ൽ പുതിയ മാറ്റങ്ങൾ വരുകയാണ്. ഇപ്പോഴത്തെ –
റിപ്പോർട്ടുകൾ പ്രകാരം, എൻ എസിൽ കഴിഞ്ഞ വർഷവും ഈ വർഷവുമായി എത്തിയ യൂ എസ് ഡി ഫോർക്ക്. ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ എന്നിവ ഇവനിലും
എത്തുന്നുണ്ട്. പക്ഷേ എൻ 250 യിൽ എത്തിയ ഇലക്ട്രോണിക്സ് അതായത് എ ബി എസ് റൈഡിങ് മോഡ്, ട്രാക്ഷൻ കണ്ട്രോൾ എന്നിവ ഇവനിൽ എത്താൻ സാധ്യതയില്ല. അതിന് പ്രധാന കാരണം വിലയാണ്.-
പൊതുവെ വില കൂടുതൽ എന്ന ചീത്തപേരുള്ള ആർ എസ് 200 ന്. പുതിയ മാറ്റങ്ങൾ കൂടി എത്തുമ്പോൾ വിലയുടെ കാര്യത്തിൽ ചെറിയ ആശങ്കയുണ്ട്. കാരണം ഈ മാറ്റങ്ങൾ എല്ലാം കൂടി വരുമ്പോൾ ഏകദേശം-
15,000 രൂപയുടെ വർദ്ധനയാണ് എൻ എസിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ആർ എസിൽ അത് ഉണ്ടാകാൻ സാധ്യതയില്ല. അത്രയും വില കൂടിയാൽ ഡോമിനർ 250 യെക്കാളും വിലയുണ്ടാകും ആർ എസിന്.
ഇപ്പോൾ ആർ എസിന് 1.75 ലക്ഷം രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വില. എൻ എസ് 400 ന് ശേഷം എത്തുന്ന ഇവന് ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിലാകും വിപണിയിൽ എത്താൻ സാധ്യത.
കാരണം എഫ് 250 യും തിരിച്ചു വരവിൻറെ പാതയിലാണ്.
Leave a comment