പുതിയ ബഡ്‌ജറ്റ് പ്രകാരം ഇന്ത്യയിൽ ആഡംബര ബൈക്കുകൾക്ക് വില കുറയാൻ പോകുന്നു. എന്ന വാർത്ത നിങ്ങൾ കേട്ടതാണല്ലോ. ഏതൊക്കെ മോട്ടോർസൈക്കിളുകൾക്ക് ആവും വില കുറയുന്നത്.
പൂർണമായി ഇറക്കുമതി ചെയ്യുന്ന സി ബി യൂ മോഡലുകൾക്ക് ആണ് ഏറ്റവും വില കുറയുന്നത്. 50 ൽ നിന്ന് 30 ശതമാനത്തിലേക്കാണ് ഇനി മുതൽ ഇത്തരം ബൈക്കുകൾ ടാക്സ് നൽകേണ്ടത്.

പക്ഷേ 1600 സിസിക്ക് മുകളിലുള്ള ആഡംബര ബൈക്കുകൾക്ക് മാത്രമാണ് ഈ വില കുറവ്. അതായത് ഹാർലി, ഇന്ത്യൻ , ട്രിയംഫ് തുടങ്ങിയവരുടെ ടോപ് ഏൻഡ് മോഡലുകളാണ് ഈ ലിസ്റ്റിൽ വരുന്നത്.
അടുത്തതായി എത്തുന്നത് എസ് കെ ഡി യൂണിറ്റുകളാണ്. പ്രധാന ഭാഗങ്ങൾ വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നവർ. അത്തരക്കാർ ഇന്ത്യയിൽ അധികം ഇല്ല എന്ന് തന്നെ പറയാം.

അവിടെ 25 ൽ നിന്ന് 20% ത്തിലേക്ക് എത്തിയിട്ടുണ്ട്. അടുത്തതാണ് ഏറ്റവും കൂടുതൽ വരുന്നതും, ഏറ്റവും കുറവ് നികുതിയുമുള്ള സി കെ ഡി. ഇന്ത്യയിലേക്ക് കൊണ്ടുവന്ന് അസ്സെംബിൾ ചെയ്യുന്നവർ.
ഇവിടെ 15 ൽ നിന്ന് 10 % ഇടിവാണ് ടാക്സിൽ ഉണ്ടായിരിക്കുന്നത്. ഹയബൂസ, ഇസഡ് എക്സ് 10 ആർ , സി ബി 500 എക്സ് എന്നിവരാണ് പ്രമുഖർ. ഈ കഴിഞ്ഞ ദിവസം യമഹ ആർ 3 യിലും എം ടി 03 യിലും പ്രഖ്യാപിച്ച വലിയ ഡിസ്‌കൗണ്ട് .
- ഹീറോ എക്സ്പൾസ് 210 അവതരിപ്പിച്ചു
- ഹോണ്ട സിബി യൂണികോൺ ന് ചരിത്ര മാറ്റം
- യെസ്ഡി ആഡ്വാഞ്ചുവർ എത്തി വില കുറവുമായി
ഇതിനെ അടിസ്ഥാനപ്പെടുത്തിയാണോ ???
സി ബി യൂ ആയിരുന്ന ഇരുവരെയും ഇന്ത്യയിൽ നിർമ്മിച്ച് വില കുറക്കാനാണോ പ്ലാൻ. എല്ലാം വഴിയെ അറിയാം സ്റ്റേ ട്യൂൺ…
Leave a comment