ഇന്ത്യയിലെ എതിരാളികൾ ഇല്ലാതെ ഇരിക്കുകയും. വില്പനയും ഉണ്ടെങ്കിൽ അവന് പിന്നെ ആ ഇരിപ്പ് തുടരുകയാണ് പതിവ്. എന്നാൽ ഹീറോ എക്സ്പൾസ് 210 നിലേക്ക് എത്തിയിരിക്കുകയാണ്.
ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ മാറ്റത്തിനാണ് ഭാരത് മൊബിലിറ്റി ഷോ സാക്ഷ്യം വഹിച്ചിരുന്നത്. എയർ, ഓയിൽ – കൂൾഡ് എൻജിൻ കഴിഞ്ഞ്. ഇതാ ഹീറോ എക്സ്പൾസ് 210 ലിക്വിഡ് കൂൾഡ് എൻജിനിൽ –
എത്തിയിരിക്കുന്നു. കരിസ്‌മ എക്സ് എം ആറിൽ കണ്ട അതേ എൻജിൻ തന്നെയാണ് ഇവനും ജീവൻ നൽകുന്നത്. എന്നാൽ ട്യൂണിങ്ങിൽ മാറ്റമുണ്ടാകും. ഡിസൈൻ എക്സ്പൾസിൻറെ പോലെ ആണെങ്കിലും.
ടാങ്ക്, സീറ്റ്, എക്സ്ഹൌസ്റ്റ് തുടങ്ങി മാറ്റങ്ങളുടെ ലിസ്റ്റ് വലുതാണ്.
ഇനി മെയിൻ ഹൈലൈറ്റിലേക്ക് പോയാൽ
- 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ
- ഡ്യൂവൽ, ചാനൽ എ ബി എസ്
- 249 സിസി , എൽ സി , 24.6 എച്ച് പി കരുത്തും, 20.7 എൻ എം ടോർക്കും ഉല്പാദിപ്പിക്കും.
- 210 // 205 എം എം ട്രാവൽ നൽകുന്ന ടെലിസ്കോപിക് // മോണോ സസ്പെൻഷൻ
- 90 // 120 സെക്ഷൻ, 21 // 18 ഇഞ്ച് ടയർ
- 170 കെ ജി ഭാരം
എന്നിങ്ങനെ നീളുന്നു വിശേഷങ്ങൾ. ഇനി വിലയിലേക്ക് കടന്നാൽ എല്ലാ മാറ്റങ്ങൾക്കും കൂടി 24,000/- രൂപയാണ് അധികം നൽകേണ്ടത്. 1.76 ലക്ഷം രൂപയാണ് ഇവൻറെ എക്സ്ഷോറൂം വിലയായി വരുന്നത്.
Leave a comment