ഇന്ത്യയിൽ ഏറെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളിൽ ഒന്നാണ് റോയല് എന്ഫീല്ഡ് ഹിമാലയൻ 650 . എന്നാൽ 650 അല്ല പകരം ഹിമാലയൻ 750 ആണ് അണിയറയിൽ ഒരുങ്ങുന്നു എന്നാണ് പുതിയ വിവരം.
ഹിമാലയൻ മാത്രമല്ല, ഇപ്പോഴുള്ള ഇന്റർസെപ്റ്റർ 650 യുടെ 750 വേർഷനും. നേരത്തെ സ്പോട്ട് ചെയ്തിരുന്നു. ഇനി ഹിമാലയൻ 750 യുടെ വിശേഷങ്ങൾ നോക്കിയാൽ.
- ഹസ്കിയുടെ സാഹസികൻ നോഡെൻ 901 നെ പോലെയാണ് ഡിസൈൻ
- റൌണ്ട് ഹെഡ്‍ലൈറ്റ്, നോഡെനെക്കാൾ ചെറിയ സെമി ഫയറിങ്,
- ഇനി എൻജിൻ കാണിച്ചുതരാനാകുമോ, ഫയറിങ് ചെറുതായി കൊടുത്തിരിക്കുന്നത്.
- വലിയ സീറ്റുകൾ, ഹിമാലയനിൽ കണ്ട തരം ടു ഇൻ വൺ ഇൻഡിക്കേറ്റർ എന്നിങ്ങനെ നീളുന്നു മുകളിലെ വിശേഷം .
- താഴോട്ട് പോയാൽ 750 ആണെന്ന് ഉറപ്പിക്കുന്നത് മുന്നിലെ ഇരട്ട ഡിസ്ക് ബ്രേക്ക് ആണ് .
- അത് ഒരുക്കിയിരിക്കുന്നത് ബൈബ്രീ ആണ്.
- ഫുള്ളി അഡ്ജസ്റ്റബിൾ യൂ എസ് ഡി ഫോർക്ക് ആണ് മുന്നിൽ , പിന്നിൽ മോണോ സസ്പെൻഷനും
- 21 // 18 ഇഞ്ച് സ്പോക്ക് വീലിന് പകരം എത്തിയിരിക്കുന്നത് 19 // 17 ഇഞ്ച് ആണ്.
- എൻജിൻ 750 യുടെ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ലെങ്കിലും
- 650 ട്വിനിനെക്കാളും കരുത്ത് പ്രതീക്ഷിക്കാം
- ഒപ്പം ഇലക്ട്രോണിക്സിലും 750 ക്ക് ലീഡ് ഉണ്ടാകും.
- റോയൽ എൻഫീൽഡിൽ ഇതുവരെ കാണാത്ത ടി എഫ് ടി മീറ്റർ കൺസോൾ ആണ് ഇവിടെ സ്പോട്ട് ചെയ്തിരിക്കുന്നത്
പ്രൊഡക്ഷൻ റെഡി ആയി എത്തിയ ഇവൻറെ ഭാരം ആയിരിക്കും ഇനി അടുത്ത വെല്ലുവിളി. ഭാരക്കൂടുതൽ എന്ന ചീത്ത പേരുള്ള 650 ട്വിൻസ് കപ്പാസിറ്റി കൂടുമ്പോൾ ഭാരം ഇനിയും കൂടിയാൽ.
- എൻ എസ് 400 വെറും സാമ്പിൾ
- ടിവിഎസ് ബൈക്ക് ൽ നിന്ന് ആദ്യ സാഹസികൻ
- സ്ക്രമ്ബ്ലെർ 400 എക്സ് നും അഫൊർഡബിൾ വേർഷൻ
സാഹസികന് വലിയ വെല്ലുവിളി ആകാൻ സാധ്യതയുണ്ട്. 2025 ൽ ഇവനെയും പ്രതീക്ഷിക്കാം.
Leave a comment