വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ആഡ്വഞ്ചുവർ 390 ഇന്ത്യൻ സ്പെക്
Bike news

ആഡ്വഞ്ചുവർ 390 ഇന്ത്യൻ സ്പെക്

എന്തൊക്കെ പുതിയത് കിട്ടി

ആഡ്വഞ്ചുവർ 390 ഇന്ത്യൻ സ്പെക് 2025 adventure 390 spec
ആഡ്വഞ്ചുവർ 390 ഇന്ത്യൻ സ്പെക് 2025 adventure 390 spec

ഇന്ത്യയിൽ ഈ വർഷം ഏറ്റവും കാത്തിരുന്ന സാഹസികരിൽ ഒരാളാണ് ആഡ്വഞ്ചുവർ 390 . 2025 ന് എൻജിൻ , ഡിസൈൻ എന്നിവ കുറെ പറഞ്ഞതുകൊണ്ട് ഇനി പറയുന്നില്ല. പകരം ഇന്ത്യൻ സ്‌പെകിൽ എത്തിയ –

മാറ്റങ്ങൾ നോക്കാം. എ ഡി വി 390 യിൽ ഏറെ ചീത്ത പേര് കേട്ടത് വീലുകൾക്കാണ്. ഇത്തവണ സ്റ്റാൻഡേർഡ് ആയി തന്നെ ട്യൂബ്ലെസ്സ് വീലുകളാണ് എത്തിയിരിക്കുന്നത്. അതും 21 // 17 ഇഞ്ച്.

സീറ്റ് ഹൈറ്റ് ആയിരുന്നു മറ്റൊരു പരാതി. അതും ശരിയാക്കിയിട്ടുണ്ട്. 25 എം എം കുറച്ച് 830 ആയി കുറച്ചപ്പോൾ. അപ്പോ ഗ്രൗണ്ട് ക്ലീറൻസ് കുറഞ്ഞോ എന്നാകും അടുത്ത ചോദ്യം.

ഇല്ല, 7 എം എം കൂടി 227 എം എമ്മിലേക്ക് എത്തി. ഇന്ത്യൻ റോഡ് കണ്ടിഷനിൽ എത്ര കൂടിയാലും മതിയാവില്ലല്ലോ. എന്നാൽ ഭാരത്തിൽ കുറച്ചു കൂടുതലുണ്ട്. സ്വാഭാവികം , എൻജിൻ കപ്പാസിറ്റി –

പുതിയ ഷാസി എന്നിവ കൊണ്ട് ഉണ്ടാവേണ്ടത് തന്നെ ആണല്ലോ. 6 കിലോ കൂടി 183 കെ ജി. ഇലക്ട്രോണിക്സിൻറെ വലിയ പട തന്നെയുണ്ട്. എന്നാൽ ഹൈലൈറ്റ് ആയി നിൽക്കുന്നത്-

ക്രൂയിസ് കണ്ട്രോൾ ആണ്. ചെറിയ മോഡലുകളിൽ ടി വി എസ് കഴിഞ്ഞ് ഇതാ കെ ടി എം ഉം ക്രൂയിസ് കണ്ട്രോൾ അവതരിപ്പിച്ചിരിക്കുന്നു. ഇനി വരാനുള്ളത് വിലയാണ്.

വിലയെ കുറിച്ച് പറഞ്ഞാൽ എക്സ് വാരിയൻറ്റ് കൂടി ഇപ്പോൾ ലോഞ്ച് ചെയ്തിട്ടുണ്ട്. മാറ്റങ്ങളുടെ ലിസ്റ്റ് ഇങ്ങനെ ആണ്. പഴയ എക്സിനെ പോലെ തന്നെ അലോയ് വീൽസ് 19 // 17 ഇഞ്ച് തന്നെ തുടരുമ്പോൾ.

എ ബി എസ് // ക്വിക്ക് ഷിഫ്റ്റർ, എൽ സി ഡി മീറ്റർ കൺസോൾ എന്നിവ മാത്രമേ ഇവനിൽ എത്തുന്നുള്ളു.
അതുകൊണ്ട് തന്നെ വിലയുടെ കാര്യത്തിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാം.

പഴയ തലമുറയിൽ ആഡ്വഞ്ചുവർ 390 എക്സിന് 2.8 ലക്ഷവും പ്രീമിയം വേർഷന് 3.42 ലക്ഷവുമാണ് വില. ഹിമാലയനുമായി വലിയ മത്സരം നടക്കുന്ന ഈ സമയത്ത് വില അധികം കൂട്ടാൻ വഴിയില്ല.

എന്തായാലും അധികം വൈകാതെ തന്നെ വില പുറത്ത് വരും. അപ്പോ സ്റ്റേ ട്യൂൺ …

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...