ബജാജ് ഒരു മാസം ഒരു പൾസർ സ്റ്ററാറ്റജി ആണെങ്കിൽ, എൻഫീൽഡ് 3 മാസം ഒരു ബൈക്ക് എന്ന സ്റ്ററാറ്റജിയാണ് ഉപയോഗിച്ച് പോകുന്നത്. എന്നാൽ ഈ വർഷം അതിൽ കൂടുതൽ മോഡലുകൾ വിപണിയിൽ എത്തുമെന്നാണ് –
പുതിയ റിപ്പോർട്ടുകൾ, നാലാം മാസം പകുതി കഴിയുമ്പോൾ. ഇനി ഒരു അഞ്ചു ബൈക്കുകൾ എൻഫീൽഡിൻറ്റെതായി ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നുണ്ട്. അതിൽ ആദ്യം എത്തുന്നത് ഹിമാലയൻ 450 യുടെ –
ഗൊറില്ല 450
റോഡ്സ്റ്റർ മോഡലായിരിക്കും. ഗൊറില്ല 450 എന്ന് പേരിട്ടിട്ടുള്ള ഇവന് ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്ന അതേ ഷെർപ്പ എൻജിൻ തന്നെയാകും ജീവൻ നൽകുന്നത്. പക്ഷെ ടെലിസ്കോപിക് ഫോർക്ക്, റോഡ് –
ടയറുകൾ, അലോയ് വീൽ എന്നിങ്ങനെ പക്കാ ഒരു റോഡ്സ്റ്റർ രീതിയിലാകും ഇവൻ എത്തുന്നത്. വിദേശത്തും സ്വദേശത്തും എതിരാളിയായി എത്തുന്നത് ഡ്യൂക്ക് 390 ആയിരിക്കും. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ആയിരിക്കും ഇവൻറെ ലോഞ്ച്.
ഇന്റർസെപ്റ്റർ ബീർ 650
ഈ നിരയിൽ അടുത്ത രണ്ടു മോഡലുകളും 650 എൻജിനിൽ നിന്നാണ്. അതിൽ ആദ്യം എത്താൻ സാധ്യതയുള്ളത് സ്ക്രമ്ബ്ലെർ രൂപത്തിൽ സ്പോട്ട് ചെയ്ത ആൾ ആണ്. ബീർ ( കരടി) എന്നാണ് ഇപ്പോൾ –
പേരിട്ടിരിക്കുന്നത്, സ്പോക്ക് വീലോട് കൂടിയ ഓഫ് റോഡ് ടയറുകൾ, 650 യിൽ ആദ്യമായി സിംഗിൾ എക്സ്ഹൌസ്റ്റ് എന്നിവയാണ് ഇവൻറെ പ്രത്യകതകൾ. ഒപ്പം ഭാരത്തിൽ ഇപ്പോഴുള്ള –
റീ 650 ഫാമിലിയിലെ ഏറ്റവും ലൈറ്റ് ആയിരിക്കും ഇവൻ.
ക്ലാസ്സിക് 650
ഭാര കുറവ് കഴിഞ്ഞെത്തുന്നത് വില കുറവാണ്. 650 സീരിസിൻറെ ഏറ്റവും വലിയ യൂ എസ് ബിയാണ് വില. 2018 ൽ 650 ട്വിൻസ് ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ 2.5 ലക്ഷത്തിലായിരുന്നു തുടങ്ങുന്നത്.
എന്നാൽ 6 വർഷങ്ങൾ പിന്നിടുമ്പോൾ 3.03 ലക്ഷം രൂപയിൽ എത്തി നില്കുകയാണ്. ഇനി ക്ലാസ്സിക് 650 എത്തുമ്പോൾ 2.5 ലക്ഷത്തിന് കുറച്ചു മുകളിലാകും വില വരുന്നത്. വില കുറക്കുന്നതിനായി ക്ലാസ്സിക് 350 –
യുടെ അതെ ഡിസൈനിൽ തന്നെയാകും ഇവൻ എത്തുക എന്ന് നമ്മൾ നേരത്തെ സ്പൈ ഷോട്ടുകളിൽ കണ്ടതാണ്.
ഗോവൻ ക്ലാസ്സിക് 350
ക്ലാസ്സിക് 650 ക്ക് ശേഷം എത്തുന്നത് ക്ലാസിക്കിനെ ക്ലാസ്സിക് ആക്കിയ 350 യിലേക്കാണ്. ക്ലാസിക് കാലങ്ങളായി ഒരു ജെൻറ്റിൽ മാൻ ലൂക്കിലാണ് പോകുന്നത് എങ്കിൽ. ഒന്ന് മാറ്റി പിടിക്കുകയാണ് –
ഒറ്റ സീറ്റ്, എപ്പ് ഹാങ്ങർ ഹാൻഡിൽബാർ, വൈറ്റ് വാൾ ടയർസ് എന്നിങ്ങനെ ക്ലാസിക് നിരയിലെ പോക്കിരിയാണ് അണിയറയിൽ ഒരുങ്ങുന്നത്.
സ്ക്രമ് 440
ഇനി അവസാനമായി എത്തുന്നത് ഒരു തിരിച്ചു വരവാണ്. 411 ന് പകരക്കാരൻ 450 അല്ല 440 യാണ് എന്ന് നേരത്തെ അറിയിച്ചിരുന്നു. അതും ഈ വർഷം വിപണിയിൽ എത്തും. പക്ഷേ ഹിമാലയൻ അല്ല സ്ക്രമ് 440 –
ആയിരിക്കും എത്തുക. എയർ ഓയിൽ കൂൾഡ് 440 സിസി എൻജിനായിരിക്കും ഇവന് ജീവൻ നൽകുന്നത്.
Leave a comment