ഇന്ത്യയിൽ സി എന് ജി പോലെ ഐ സി ഇ എൻജിനുകളുടെ ഭാവി നിർണ്ണയിക്കുന്ന. പല കണ്ടുപിടുത്തങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ് . അതിൽ ഒന്നാണ് ഹൈഡ്രജന് ഇന്ധനം ഉപയോഗിക്കുന്ന –
ബൈക്കുകൾ. അതിന് തുടക്കമായി ആദ്യ പ്രോട്ടോടൈപ്പ് ട്രാക്കിൽ എത്തിച്ചിരിക്കുകയാണ് കവാസാക്കി. തങ്ങളുടെ സൂപ്പർ ചാർജ്ഡ് സ്പോർട്സ് ടൂറെർ ആയ എക്സ് 2 എസ് എക്സിനെ അടിസ്ഥാനപ്പെടുത്തിയാണ്.
പുത്തൻ മോഡൽ നിർമ്മിച്ചിരിക്കുന്നത്. 998 സിസി, ഇൻലൈൻ 4 സിലിണ്ടർ, സൂപ്പർ ചാർജ്ഡ് എൻജിൻ തുടരുമ്പോൾ. പെട്രോളിന് പകരം ഹൈഡ്രജന് ഇന്ധനം ആയി എത്തുമ്പോൾ കരുത്തിൽ –

അത്ര കുറവ് വരാൻ വഴിയില്ല. എന്തായാലും മലിനീകരണം കുറഞ്ഞ, ഇന്ധനക്ഷമത കൂടിയ ഇത്തരം മോഡലുകൾ എത്തിയാലും. ഇതിനുള്ള ഹൈഡ്രജൻ പമ്പുകൾ തുടങ്ങി അടിസ്ഥാനസൗകര്യ വികസനം.
ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ 2030 ഓടെ മാത്രമായിരിക്കും കവാസാക്കി ഈ ബൈക്ക് വിപണിയിൽ എത്തിക്കുന്നത്. എന്നാൽ ഇത്രയും സമയം എടുക്കുന്നതിനാൽ ഇത് കൺസെപ്റ്റ് –
- റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് നെ പിടിക്കാൻ കവാസാക്കി
- ഹൈബ്രിഡ് ഫാമിലി വികസിപ്പിക്കാൻ കവാസാക്കി
- കവാസാക്കി യുടെ കുഞ്ഞൻ സാഹസികൻ
മാത്രമായി ഒതുങ്ങുമെന്ന് ഉള്ള സംശയം വേണ്ട. കാരണം ഹോണ്ട, യമഹ, സുസൂക്കി, ടൊയോട്ട തുടങ്ങി. ജപ്പാനിലെ വൻ സ്രാവുകളുടെ ഒരു പട തന്നെ. ഹൈഡ്രജൻ അടിസ്ഥാനപ്പെടുത്തി മോഡലുകളെ –
ഒരുക്കാനായി അണിയറയിലുണ്ട്. എച്ച് വൈ എസ് ഇ എന്നാണ് ഈ ജപ്പാനിലെ ഈ ഹൈഡ്രജൻ കൂട്ടായ്മയുടെ പേര്.
Leave a comment