ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news സ്വാർട്ട്പിലിൻ 250 ഭീകരനാകും
Bike news

സ്വാർട്ട്പിലിൻ 250 ഭീകരനാകും

സാധ്യത കാണിച്ചു പുതിയ തെളിവുകൾ

2024 husqvarna svartpilen 250 launch soon
2024 husqvarna svartpilen 250 launch soon

ഇന്ത്യയിൽ ഹസ്കിയുടെ രണ്ടാം വരവിൽ രണ്ടു മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചത്. അതിൽ 250 യിൽ വീര്യം കുറഞ്ഞ കഫേ റൈസർ വിറ്റ്പിലിൻ എത്തിയപ്പോൾ. 401 ൽ സ്ക്രമ്ബ്ലെർ സ്വാർട്ട്പിലിൻ ആണ്.

എന്നാൽ സാഹസിക കാലം ആയതിനാൽ 250 സ്വാർട്ട്പിലിനെ കൂടുതൽ കാലം അണിയറയിൽ വക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് സ്വാർട്ട്പിലിൻ 250 യുടെ ടൈപ്പ് ഓഫ് അപ്പ്രൂവൽ എ ആർ എ ഐക്ക് –

സബ്മിറ്റ് ചെയ്തിരിക്കുകയാണ് ഹസ്കി. ഈ ഡോക്യൂമെൻറ്റിൽ ചെറിയ ക്ലൂ ഒളിപ്പിച്ച് വച്ചിട്ടുണ്ട്. ഉയരത്തിലും ഭാരത്തിലും ചെറിയ വ്യത്യാസമുണ്ട്. അത് കുറച്ചു സന്തോഷവും സങ്കടവും നൽകുന്നുണ്ട്.

2024 husqvarna Svartpilen 401 launched in india

കാരണം 250 സ്വാർട്ട്പിലിന് ഭീകരത തോന്നിക്കുന്നത് സ്പോക്ക് വീലുകളാണ്. അത് ഇവനിൽ എത്താൻ സാധ്യത കാണുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ പറ്റിക്കില്ലയിരിക്കും. അത് കൊണ്ടാകും ഭാരത്തിൽ ചെറിയ മുൻതൂക്കം.

കാരണം അലോയ് വീലിനേക്കാളും ഭാരം സ്പോക്ക് വീലിനാകുമല്ലോ. സ്ക്രമ്ബ്ലെർ ആയാലും 17 ഇഞ്ച് വീലുകളാണ് 401 ൽ എത്തിയിരിക്കുന്നത്. അത് തന്നെ ഇവനിലും പ്രതീക്ഷിക്കാം. പക്ഷേ ബ്രാൻഡ് –

പിരെല്ലിയിൽ നിന്നും മാറാൻ വഴിയുണ്ട്. അങ്ങനെ സന്തോഷ വാർത്ത കഴിഞ്ഞു സങ്കടകരമായ വാർത്തയിലേക്ക് പോയാൽ, നമ്മുടെ റോഡിലെ പഞ്ചർ ആണ്. സ്പോക്ക് വീലുകൾക്ക് ട്യൂബ്ടൈറുകളാണ്-

വരുന്നത്. അത് നമ്മുടെ റോഡിൽ വലിയ വെല്ലുവിളിയാകും. കാരണം ഓഫ് റോഡ് മോഡലായതിനാൽ പഞ്ചർ ഒരു ഭീക്ഷണി തന്നെയാണ്. ഡിസൈൻ സ്വാർട്ട്പിലിൻറെ അതെ മുറിച്ച മുറിയാല്ലേ എത്തും.

എൻജിൻ, വിറ്റ്പിലിൻ 250 യിൽ നിന്നും തന്നെ. ട്യൂണിങ്ങിൽ ചെറിയ വ്യത്യാസം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വിലയിലും വലിയ വ്യത്യാസം ഉണ്ടാകില്ല. വിറ്റ്‌പിലിൻ 250 ക്ക് 2.19 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...