2018 ലാണ് ഹസ്കി ഇന്ത്യയിൽ എത്തുന്നത്. ലൗഞ്ചിന് മുൻപ് വലിയൊരു ഹൈപ്പ് ഉണ്ടാക്കിയെടുത്ത ഹസ്കി മോഡലുകൾ. വിപണിയിൽ എത്തിയതോടെ തകർന്നടിഞ്ഞു. അതിന് പ്രധാന കാരണം സ്പോക്ക് വീലുമായി എത്തിയ ഇന്റർനാഷണൽ ചിത്രങ്ങളും. ഇന്ത്യക്ക് ചേരാത്ത അളവുകളുമാണ്.
തോറ്റു പിന്മാറാൻ സമ്മതമല്ലാത ഹസ്കി പുതിയ തന്ത്രങ്ങളുമായി എത്തുകയാണ്. 250 യിൽ അപ്‌ഡേഷൻ എത്തിയതിന് പിന്നാലെ, 401 ഉം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. കഫേ റൈസർ വീര്യം കുറച്ചത് പോലെ സ്ക്രമ്ബ്ലെർ കഫേ റൈസറിനും വീര്യം കുറച്ചാണ് എത്തിയിരിക്കുന്നത്.
സ്വാർട്ട്പിലിൻ 401 ൻറെ വിശേഷങ്ങളിലേക്ക് കടന്നാൽ. 250 യോട് ചേർന്ന് നിൽക്കുന്ന ഡിസൈൻ തന്നെ. നീളം, വീതി കൂടിയ, ഹൈറ്റ് കുറഞ്ഞ സീറ്റ്, 177 എം എം ഗ്രൗണ്ട് ക്ലീറൻസ്, വലിയ 13.5 ശേഷിയുള്ള ഇന്ധനടാങ്ക് എന്നിവ ഇവനിലും അതുപോലെ തന്നെ.
ഇനി സ്ക്രമ്ബ്ലെർ 401 ന് മാത്രം വന്നിരിക്കുന്ന ഭാഗങ്ങൾ നോക്കാം.
- 17 ഇഞ്ച് സ്പോക്ക് വീലുകൾ,
- പിരെല്ലിയുടെ ട്യൂബ് ഡ്യൂവൽ പർപ്പസ് ടയർ
- ട്ടി എഫ് ട്ടി ഡിസ്പ്ലേ പക്ഷേ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി ഓപ്ഷണൽ ആണ്
- ട്രാക്ഷൻ കണ്ട്രോൾ, ക്വിക്ക് ഷിഫ്റ്റെർ, കോർണേറിങ് എ ബി എസ് എന്നിവ എത്തിയപ്പോൾ
- റൈഡിങ് മോഡ് ഇവനില്ല അതൊരു പോരായ്മായാണ്.
എന്നാൽ ആ കുറവ് നികത്താൻ എത്തുന്നത് വിലയാണ്. ഡ്യൂക്ക് 390 യുടെ അതെ ഹൃദയവുമായി എത്തുന്ന ഇവന് 390 യെക്കാളും 19,000/- രൂപയുടെ കുറവുണ്ട്. 2.92 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്.
Leave a comment