പൾസർ നിരയിലെ ഏറ്റവും മികച്ച താരം ആരാണെന്നു ചോദിച്ചാൽ ഒരേ ഒരു ഉത്തരമേ ഒള്ളു, എൻ എസ് 200. എന്നാൽ ബജാജിന് പൾസർ എൻ എസ് 200 നേക്കാളും ഇഷ്ട്ടം എൻ 250 യെ ആണെന്ന് വീണ്ടും –
തെളിയിച്ചിരിക്കുകയാണ്. പുതിയ അപ്ഡേഷനിലൂടെ. ഫെബ്രുവരിയിൽ എത്തിയ എൻ എസ് 200 ന് വന്നിരിക്കുന്ന മാറ്റം പുതിയ മീറ്റർ കൺസോളും ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ ഫുള്ളി ഡിജിറ്റൽ –
മീറ്റർ കൺസോളുമാണ്. എന്നാൽ എൻ 250 യിൽ വന്നിരിക്കുന്ന മാറ്റങ്ങളുടെ ലിസ്റ്റ് എടുത്താൽ, യൂ എസ് ഡി ഫോർക്ക് അത് നേരത്തെ എൻ എസ് 200 ൽ ഉണ്ടല്ലോ. ഡിജിറ്റൽ മീറ്റർ കൺസോൾ വിത്ത് ബ്ലൂ റ്റൂത്ത് –
കണക്റ്റിവിറ്റി അതും ഉണ്ട് അതിൽ കൂടുതലും എൻ 250 യിൽ എത്തിയിട്ടുണ്ട്. 3 റൈഡിങ് മോഡ്, ട്രാക്ഷൻ കണ്ട്രോൾ എന്നിവയും പുത്തൻ മോഡലിൽ ബജാജ് എത്തിച്ചിട്ടുണ്ട്. ബജാജ് നിരയിൽ തന്നെ ആദ്യമാണ് ഈ –
ഫീച്ചേഴ്‌സുകൾ. ഒപ്പം 100 // 130 സെക്ഷൻ ടയറിൽ നിന്ന് 110 // 140 സെക്ഷൻ ടയറിലേക്ക് മാറിയിട്ടുണ്ട്. ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് 2024 എഡിഷൻ ലഭ്യമാകുന്നത്. എൻജിൻ, സസ്പെൻഷൻ,
എന്നിവയിൽ മാറ്റമില്ല പക്ഷേ അളവുകളിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്. പ്രത്യകിച്ച് ഭാരത്തിൽ 2 കിലോ കൂടി 164 കെ ജി ആയിട്ടുണ്ട്. ഇനി വിലയിലേക്ക് നോക്കിയാൽ അവിടെയും എൻ എസ് 200 ന് തിരിച്ചടിയാണ്.
മുകളിൽ പറഞ്ഞ മാറ്റവുമായി വന്ന എൻ എസ് 200 ന് 8,000/- രൂപ കൂടി 1.57 ലക്ഷം രൂപയാണ് എക്സ് ഷോറൂം എങ്കിൽ. ഇത്രയും മാറ്റങ്ങളുമായി വന്ന എൻ 250 ക്ക് ആകെ കൂടിയിരിക്കുന്നത് 829/- രൂപയാണ്.
ഇപ്പോൾ 1.51 ലക്ഷം രൂപയാണ് ഇവൻറെ എക്സ്ഷോറൂം വില വരുന്നത്.
Leave a comment