2017 മുതൽ 2021 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന കവാസാക്കിയുടെ വേർസിസ് എക്സ് 300 ആണ്. കവാസാക്കി വീണ്ടും തിരിച്ചെത്തിക്കാൻ നോക്കുന്നത്. അതിനായി ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു. സാഹസിക മാർക്കറ്റ് കൊഴുക്കുമ്പോൾ ആ മാർക്കറ്റ് ലക്ഷ്യമിട്ടാണ് ഇവൻറെയും വരവ്.
വേർസിസ് എക്സ് 300 നെ കുറിച്ച് പറയുകയാണെങ്കിൽ , വേർസിസ് നിരയിൽ നമ്മൾ ഇപ്പോൾ കാണുന്ന മോഡലുകളുടെ പോലെ റോഡ് വേർഷൻ അല്ല ഇവൻ. അത്യാവശ്യം ഓഫ് റോഡ് കഴിവുകളും ചേർത്താണ് ഇവനെ ഒരുക്കിയിരിക്കുന്നത്.
2021 ൽ ഇവൻ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയ അതേ ഡിസൈൻ തന്നെയാണ് ഇപ്പോഴും തുടരുന്നത്. എ ഡി വി ബൈക്കുകളുടേത് പോലെ സെമി ഫയറിങ്, വലിയ വിൻഡ് സ്ക്രീൻ, ഒറ്റ പീസ് സീറ്റ്, എൻജിൻ ഗാർഡ്, എന്നിങ്ങനെ രൂപത്തിൽ ഒരു പക്കാ സാഹസികൻ തന്നെ
ഇനി അഴക് അളവിലും ഒട്ടും പിന്നിലല്ല. 180 എം എം ഗ്രൗണ്ട് ക്ലീറൻസ്, 815 എം എം സീറ്റ് ഹൈറ്റ്, 17 ലിറ്റർ ഇന്ധനടാങ്ക്. 100/90 സെക്ഷൻ 19 ഇഞ്ച് മുന്നിലും, പിന്നിൽ 17 ഇഞ്ച് 130/80 സെക്ഷൻ പിന്നിലും ടയറുകൾ നൽകിയപ്പോൾ. ഇരു അറ്റത്തും സ്പോക്ക് വീലുകളാണ്.
അവിടെയും എ+ കിട്ടിയ ഇവന്, നിൻജ 300 ൻറെ അതേ 300 സിസി, ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ്. അപ്പോൾ അവിടെയും സൂപ്പർ തന്നെ. പക്ഷേ സൂപ്പർ അല്ലാത്തത് ഇവൻറെ വിലയാണ്. 2021 ൽ ഇവൻ പടിയിറങ്ങുമ്പോൾ ഏകദേശം 4.6 ലക്ഷം രൂപയാണ്.
ഇനി 2024 തിരിച്ചെത്തുമ്പോൾ ഏകദേശം 5 ലക്ഷം രൂപയുടെ അടുത്ത് വിലയും പ്രതീക്ഷിക്കാം. ബെനെല്ലി ട്ടി ആർ കെ 502, എൻ എക്സ് 500 എന്നിവരായിരിക്കും പ്രധാന എതിരാളികൾ.
Leave a comment