മേയ് മാസത്തിലാണ് വലിയ പൾസർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ആദ്യ മാസം വലിയ വില്പനയൊന്നും ബജാജ് എൻ എസ് 400 നേടിയിരുന്നില്ല. എന്നാൽ രണ്ടാം മാസത്തിലേക്ക് –
എത്തിയതോടെ കളി മാറി. റോയൽ എൻഫീൽഡ് മോഡലുകളുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ലെങ്കിലും. എതിരാളികളുടെ മുകളിൽ പറക്കാൻ ബജാജ് എൻ എസിന് കഴിഞ്ഞിട്ടുണ്ട്.
ജൂൺ മാസത്തിലെ വില്പനയിൽ 2515 യൂണിറ്റുകളാണ് ഇന്ത്യൻ റോഡുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ 350 – 500 സിസി യിൽ റോയൽ എൻഫീൽഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വില്പനയുള്ള മോഡലാണ്.
ഇതുവരെ ഈ സ്ഥാനം ട്രിയംഫ് 400 ൻറെ കൈയിലായിരുന്നു. ഇതിനൊപ്പം വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കിയിരിക്കുന്നത് അപ്രിലിയ ആർ എസ് 457 ആണ്. മേയ് മാസത്തെ അപേക്ഷിച്ച് 168% മാണ് –
- സേഫ്റ്റി യും വിലയും കൂട്ടി എക്സ്ട്രെയിം 160 ആർ
- ഹൈഡ്രജന്‍ ഇന്ധനം കരുത്തിൽ കവാസാക്കി
- ക്ലാസിക് 350 ക്ക് പുതിയ അപ്ഡേഷൻ
വിൽപന നേടിയിരിക്കുന്നത്. ഈ നിരയിലെ ഏറ്റവും വില കൂടിയ മോഡലായ ഇസഡ് എക്സ് 4 ആറിൻറെ 39 യൂണിറ്റുകളും എടുത്ത് പറയേണ്ടതുണ്ട്.
ഇനി 350 – 500 മോഡലുകളുടെ ജൂൺ മാസത്തെ വില്പന നോക്കാം.
മോഡൽസ് | ജൂൺ 2024 | മേയ് 2024 | വ്യത്യാസം | % |
ക്ലാസ്സിക് 350 | 24803 | 23779 | 1024 | 4.31 |
ഹണ്ടർ 350 | 15609 | 15084 | 525 | 3.48 |
ബുള്ളറ്റ് 350 | 9610 | 9332 | 278 | 2.98 |
മിറ്റിയോർ 350 | 8085 | 8189 | -104 | -1.27 |
ഹിമാലയൻ | 3062 | 3314 | -252 | -7.60 |
പൾസർ 400 | 2515 | 32 | 2483 | 7759.38 |
ട്രിയംഫ് 400 | 2135 | 2117 | 18 | 0.85 |
ജാവ യെസ്‌ടി | 2033 | 2440 | -407 | -16.68 |
ഹൈനെസ്സ് | 1807 | 1968 | -161 | -8.18 |
സി ബി 350 | 1161 | 1310 | -149 | -11.37 |
കെ ടി എം 390 | 698 | 655 | 43 | 6.56 |
എക്സ് 440 | 656 | 1017 | -361 | -35.50 |
ആർ എസ് 457 | 505 | 188 | 317 | 168.62 |
മാവ്റിക്ക് | 459 | 791 | -332 | -41.97 |
ഡോമിനർ 400 | 375 | 477 | -102 | -21.38 |
ഹസ്കി 401 | 88 | 142 | -54 | -38.03 |
ഇസഡ് എക്സ് 4 ആർ | 39 | 8 | 31 | 387.50 |
എലിമിനേറ്റർ 400 | 1 | 4 | -3 | -75.00 |
ആകെ | 73641 | 70847 | 2794 |
Leave a comment