125 മുതൽ 1390 സിസി വരെ മോഡലുകൾ കെടിഎമ്മിൻറെ പക്കലുണ്ട്. എന്നാൽ 390 കഴിഞ്ഞാൽ 790 വരെ വലിയ ഒരു വലിയ ഗ്യാപ്പുണ്ട്. അത് പരിഹരിക്കാനായി ട്വിൻ സിലിണ്ടർ കെടിഎം ഡ്യൂക്ക് 490 –
അവതരിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചെങ്കിലും. പുതിയ പ്ലാറ്റ്ഫോം നിർമ്മിക്കേണ്ടി വരുന്ന അധിക ചിലവ് കണ്ട് പിൻവലിയുകയാണ് ചെയ്തത്. പക്ഷേ ഗ്യാപ്പ് അടക്കുന്നത് അത്യാവശ്യമായതിനാൽ 790 യുടെ –
പ്ലാറ്റ്ഫോം ഉപയോഗിച്ച് 690 ഒരുക്കുകയാണ് എന്ന് നേരത്തെ അറിയിച്ചിരുന്നു. ഡിസൈൻ, ഡെവലപ്പ്മെൻറ്റ് കഴിഞ്ഞ് ഇതാ കെടിഎം ഡ്യൂക്ക് 690 പരീക്ഷണ ഓട്ടം തുടങ്ങിയിരിക്കുകയാണ്.
സ്പോട്ട് ചെയ്ത മോഡലിൻറെ വിശേഷങ്ങൾ നോക്കിയാൽ, ഒറ്റ നോട്ടത്തിൽ 790 യുമായി വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും. കപ്പാസിറ്റി കുറഞ്ഞതിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
- ഷാസി, സബ്ഫ്രെയിം എന്നിവ 790 ഡ്യൂക്കിന്റെ തന്നെ ആണെങ്കിലും
- എൻജിൻ കപ്പാസിറ്റി കുറഞ്ഞ് 799 ൽ നിന്ന് 650 സിസി ട്വിൻ സിലിണ്ടറിലേക്ക് എത്തും
- കരുത്ത് 70 – 80 പി എസിന് അടുത്ത് പ്രതീക്ഷിക്കാം
- 790 യെ അപേക്ഷിച്ച് സിലിണ്ടർ ഹെഡ്, കൂളിംഗ് സിസ്റ്റം എന്നിവയിൽ മാറ്റമുണ്ട്
- റൈഡിങ് ട്രൈആംഗിൾ കുറച്ചു കൂടി മയപ്പെടുത്തിയിട്ടുണ്ട് എന്നും സ്പൈ ഷോട്ടിൽ കാണാം
ഇനി ഇന്ത്യയിൽ ഇവൻ എന്താണ് വലിയ മാറ്റം ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ. 490 മാറി 690 ആയെങ്കിലും. ബൈക്ക് നിർമ്മിക്കുന്ന കാര്യത്തിൽ മാറ്റമില്ല, ഇന്ത്യയിൽ തന്നെ. അതുകൊണ്ട് തന്നെ വിലയിൽ –
ഞെട്ടിക്കാൻ വലിയ സാധ്യതയുണ്ട്. കവാസാക്കി ഇസഡ് 650 യുടെ പരിസര പ്രദേശങ്ങളിൽ വില വരാം. ഏകദേശം 7 ലക്ഷത്തിന് താഴെ. പക്ഷെ ലോഞ്ച് വരുന്നത് അടുത്ത വർഷം അവസാനത്തോടെ ആയിരിക്കും.
Leave a comment