ഇന്നലെ എത്തിയ ഗോറില്ല 450, 400 – 500 സിസി മോട്ടോര്സൈക്കിള് നിരയിൽ. വലിയ ചലനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പോൾ റോഡ്സ്റ്റർ നിരയിൽ തിളങ്ങി നിൽക്കുന്ന സ്പീഡ് 400 തന്നെയാണ്. പ്രധാന എതിരാളിയായി എത്തുന്നത്.
400 – 500 സിസി മോട്ടോര്സൈക്കിള് ലെ ബെസ്റ്റ് എൻജിനുകൾ
സ്പീഡ് 400 | ഗോറില്ല 450 | |
എൻജിൻ | 398.15 സിസി, ലിക്വിഡ് കൂൾഡ്, ഡി ഓ എച്ച് സി | 452 സിസി, ലിക്വിഡ് കൂൾഡ്, ഡി ഓ എച്ച് സി |
പവർ | 40 പി എസ് @ 8,000 ആർപിഎം | 40.02 പിഎസ് @8000 ആർപിഎം |
ടോർക് | 37.5 എൻ എം @ 6,500 ആർപിഎം | 40 എൻഎം @ 5500 ആർപിഎം |
ട്രാൻസ്മിഷൻ | 6 സ്പീഡ്, സ്ലിപ്പർ ക്ലച്ച് | 6 സ്പീഡ്, സ്ലിപ്പർ |
ടയർ | 110/70 17 / 150/60 17 | 120/70 17 // 160/60 17 |
സസ്പെൻഷൻ ( ട്രാവൽ ) | യൂ എസ് ഡി // മോണോ (140 // 130 ) | ടെലിസ്കോപിക് // മോണോ ( 140 // 150 ) |
ബ്രേക്ക് | 300 // 230 എം എം – ഡിസ്ക് | 310 // 270 എം എം ഡിസ്ക് |
എൻജിൻ സൈഡ് നോക്കിയാൽ, കരുത്തിലും ടോർക്കിലും ഇരു മോട്ടോര്സൈക്കിള് തമ്മിൽ ഒപ്പത്തിനൊപ്പമാണ്. പക്ഷേ കപ്പാസിറ്റി കൂടുതൽ ഗോറില്ല 450 ക്കാണ്.

അതുകൊണ്ട് കുറച്ചു കൂടി റീഫൈൻമെൻറ്റ് 450 ക്ക് ആയിരിക്കും. ഒപ്പം വലിയ ഡിസ്ക് ബ്രേക്കുകൾ, പ്രീമിയം സൈസ് ടയർ എന്നിവയും ഹൈലൈറ്റുകളിൽ പെടും.
അളവുകളിലും ഗ്ർർ…
നീളം x വീതി x ഹൈറ്റ് | * X 814 x 1084 | 2090 x 833 x 1125 എം എം |
വീൽബേസ് | 1377 എംഎം | 1440 എം എം |
സീറ്റ് ഹൈറ്റ് | 790 എംഎം | 780 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 170 എംഎം | 169 എം എം |
ടാങ്ക് | 13 ലിറ്റർ | 11 ലിറ്റർ |
ഭാരം | 176 കെ ജി | 174 കെജി |
എൻജിൻ കഴിഞ്ഞ് അളവുകളിലേക്ക് എത്തിയാൽ, അളവുകളിൽ മുൻതൂക്കം ഹിമാലയൻ കസിന് കൊടുക്കാം. ഒപ്പം ഭാരക്കുറവ് സീറ്റ് ഹൈറ്റ് കുറയുന്നതോടെ നഗരയാത്രയിൽ ഉപയോഗിക്കാൻ എളുപ്പം –
ഇവനാകാനാണ് സാധ്യത. ഇന്ധന ടാങ്കിലെ മുൻതൂക്കം സ്പീഡിനാണ് എന്ന് കൂടി പറയണം. വീക്കെൻഡ് ട്രിപ്പിൽ സ്പീഡ് സ്കോർ ചെയ്യാൻ സാധ്യതയുണ്ട്. 13 ലിറ്റർ ഇന്ധനടാങ്കാണ്.

ഇലക്ട്രിക്കൽസ് | അനലോഗ് + ഡിജിറ്റൽ, എ ബി എസ്, ട്രാക്ഷൻ കണ്ട്രോൾ | ടി എഫ് ടി ഡിസ്പ്ലേ (ഓപ്ഷൻ), റൈഡിങ് മോഡ്, എബിഎസ് |
സ്പീഡിനെ പോലെ അത്യാവശ്യം വേണ്ട ഇലക്ട്രോണിക്സ് മാത്രമാണ് 450 ക്കും നൽകിയിരിക്കുന്നത്. റൈഡിങ് മോഡ് എൻഫീൽഡ് നൽകിയപ്പോൾ, ട്രാക്ഷൻ കണ്ട്രോൾ ആണ് അവിടത്തെ ഹീറോയായി വരുന്നത്.
എന്നാൽ ടോപ് എൻഡിലെ ഗോറില്ലയുടെ ടിഎഫ് ടി മീറ്റർ കൺസോൾ എടുത്ത് പറയണം.
സ്പീഡ് 400 | ഗോറില്ല 450 | |
വില | 2.24 ലക്ഷം | 2.29 – 2.54 ലക്ഷം |
ഇനി ഏറ്റവും വലിയ പോയിന്റ്റ് ആയ വിലയിലേക്ക് എത്തിയാൽ. അവിടെ എൻഫീൽഡിന് ഇത്തവണ കാൽവഴുതി. സ്പീഡ് 400 ന് 2.24 ലക്ഷം രൂപയാണ് ഇപ്പോൾ എക്സ് ഷോറൂം വില.
- ട്രയംഫ് മോട്ടോര്സൈക്കിള്സ് ലിമിറ്റഡ് ൻറെ ആഘോഷം
- രാജാവ് ഇന്ത്യയിൽ സിംഗിൾ സിലിണ്ടർ റോക്കറ്റ്
- ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർപീസ്
450 യുടെ വില തുടങ്ങുന്നത് തന്നെ 2.29 ലക്ഷം രൂപയിലാണ്. പ്രീമിയം നിറങ്ങൾ, ടി എഫ് ടി ഡിസ്പ്ലേ വരുന്നതോടെ വില 2.54 ലക്ഷത്തിന് അടുത്ത് വരും.
Leave a comment