പൾസർ നിരയിലെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു അനലോഗ് + എൽ സി ഡി മീറ്റർ കൺസോൾ. 2006 ൽ എത്തിയ ഈ മീറ്റർ കൺസോൾ വിട പറയുകയാണ്. പുതിയ മാറ്റങ്ങളുടെ ഭാഗമായി ഫുൾ ഡിജിറ്റൽ –
മീറ്റർ കൺസോൾ പഴയ മോഡലുകളിലും എത്തുന്നതിൻറെ ഭാഗമായാണ്. ബജാജ് പൾസർ നിരയിൽ ഏറ്റവും കാലം ഉപയോഗിച്ച മീറ്റർ കൺസോളാണ് ഇപ്പോൾ വിട വാങ്ങുന്നത്.
ഇപ്പോൾ നിലവിലുള്ള പൾസർ 220,ക്ലാസിക് പൾസർ – 150, 125 എന്നീ ബൈക്കുകൾക്ക് മാത്രമായിരുന്നു പഴയ മീറ്റർ കൺസോൾ ഉണ്ടായിരുന്നത്. എന്നാൽ ഇവരിലും പുതിയ മാറ്റങ്ങൾ എത്തുകയാണ്. –

അതിൽ ഏറ്റവും വലിയ മാറ്റം നേരത്തെ ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ തന്നെ. മൊബൈൽ ചാർജ് ചെയ്യാൻ യൂ എസ് ബി ചാർജിങ് പോർട്ട്. പുതിയ ഗ്രാഫിക്സ് –
എന്നിവയാണ് സൂപ്പർ സ്റ്റാറുകളുടെ പുതിയ മാറ്റങ്ങൾ. ഇനി വില വർദ്ധന കൂടി നോക്കാം. പൾസർ 125 ന് 2,000/- രൂപ കൂടി 83, 414/- രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
150 ക്ക് 3,000/- രൂപ കൂടി 1.13 ലക്ഷത്തിലാണ് വില തുടങ്ങുന്നത്. ഇനി 220 യുടെ വില നോക്കിയാൽ 4,000 രൂപ കൂടി 1,41,024/- രൂപയാണ് എക്സ് ഷോറൂം വില വരുന്നത്.
Leave a comment