ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news യമഹ ഇന്ത്യ യുടെ ഇലക്ട്രിക്ക് പദ്ധതികൾ
Bike news

യമഹ ഇന്ത്യ യുടെ ഇലക്ട്രിക്ക് പദ്ധതികൾ

ഹീറോയുടെ വഴിയെ യമഹയും

യമഹ ഇന്ത്യയുടെ ഇലക്ട്രിക്ക് പദ്ധതികൾ
യമഹ ഇന്ത്യയുടെ ഇലക്ട്രിക്ക് പദ്ധതികൾ

ഇന്റർനാഷണൽ മാർക്കറ്റിൽ യമഹ തങ്ങളുടെ ഇലക്ട്രിക്ക് മോഡലുകളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ വിലയുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഇവിടെ. കുറച്ചു ചിന്തിച്ചാണ് യമഹ ഇന്ത്യ യിലെ

കരുക്കൾ നീക്കുന്നത്. അതുകൊണ്ട് തന്നെ സ്കൂട്ടറിൽ തുടങ്ങാനാണ് പ്ലാൻ. പക്ഷെ ഇപ്പോൾ ഇന്റർനാഷണൽ മാർക്കറ്റിൽ ഉള്ള മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചാൽ.

Yamaha has invested 332 crore rupees in River Electric Company.

പച്ച തൊടില്ല എന്ന് ഉറപ്പാണ്. ഡിസൈൻ എന്നിവയൊക്കെ മികച്ചത് ആണെങ്കിലും റേഞ്ച് ആണ് പ്രേശ്നം. വെറും 68 കിലോ മീറ്റർ ആണ് ഡ്യൂവൽ ബാറ്ററി ഉള്ള നിയോക്ക് റേഞ്ച് വരുന്നത്.

അതുകൊണ്ട് തന്നെ ഹീറോയുടെ വഴിയെ ആണ് യമഹയുടെയും പോക്ക്. ഇന്ത്യയിലെ മികച്ച ഇലക്ട്രിക്ക് സ്കൂട്ടർ ബ്രാൻഡ് ആയ എഥർ, ഹീറോ കൂട്ടുകെട്ട് പോലെ. ഇന്ത്യയിലെ എസ് യൂവി ഇലക്ട്രിക്ക് സ്കൂട്ടർ –

നിർമ്മാതാക്കളായ റിവർ മായി ചേരാനാണ് പുതിയ പ്ലാൻ. ഇപ്പോൾ നിലവിലുള്ള റിവർ ഇൻഡി യുടെ പ്ലാറ്റ് ഫോമിൽ. യമഹ സ്കൂട്ടർ ഭാവിയിൽ എത്തുമെന്നാണ് അണിയറ സംസാരം. ലോഞ്ച്, വില തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ ലഭ്യമല്ല.

റിവർ ഇൻഡി യുടെ സ്പെക് നോക്കിയാൽ,

  • 168 കിലോ മീറ്റർ റേഞ്ച് ,
  • 9 എച്ച് പി പവർ ,
  • 90 കി. മീ. പരമാവധി വേഗത

എന്നിവക്കൊപ്പം എസ് യൂ വി കഴിവുകളായ

  • സേഫ്ഗാർഡ് ,
  • അലോയ് ഫ്രണ്ട് ഫൂട്ട്പെഗ് ,
  • ലോക്ക് ലോർഡ് പാനിയേഴ്‌സ് ,
  • ട്വിൻ ഹൈഡ്രോളിക് സസ്പെൻഷൻ
  • 55 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റി

എന്നിങ്ങനെയാണ് റിവർ ഇൻഡീയുടെ ഹൈലൈറ്റുകൾ. ഇതെല്ലാം ഉപയോഗിച്ചാകാം യമഹ ഇന്ത്യ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ ഒരുക്കുന്നത്. എന്തായാലും ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അപ്പോ സ്റ്റേ ട്യൂൺ …

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...