വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ടിവിഎസ് ബൈക്ക് ൽ നിന്ന് ആദ്യ സാഹസികൻ
Bike news

ടിവിഎസ് ബൈക്ക് ൽ നിന്ന് ആദ്യ സാഹസികൻ

ആർ ടി എക്സ് 300 ഈ വർഷം പകുതിയോടെ

ടിവിഎസ് ബൈക്ക് നിരയിൽ നിന്ന് ആദ്യ സാഹസികൻ സ്പോട്ട് ചെയ്തു
ടിവിഎസ് ബൈക്ക് നിരയിൽ നിന്ന് ആദ്യ സാഹസികൻ സ്പോട്ട് ചെയ്തു

ടിവിഎസ് ബൈക്ക് നിരയിൽ നിന്ന് ആദ്യ സാഹസികൻ സ്പോട്ട് ചെയ്തു . മോട്ടോസോളിൽ അവതരിപ്പിച്ച ടിവിഎസിൻറെ 300 സിസി എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. ഡിസൈൻ ടി വി എസിന് പ്രത്യക –

കഴിവാണ് എന്ന് പറയേണ്ടതില്ലല്ലോ. ടി വി എസ് 310 മോഡലുകളുടെ പോലെ ഡ്യൂവൽ സെറ്റപ്പ് ഹെഡ്‍ലൈറ്റ് യൂണിറ്റാണ് ഇവനും. താഴെയായി സാഹസികരുടെ ബീക്കും നൽകിയിരിക്കുന്നു.

വലിയ വിൻഡ് സ്ക്രീൻ, സെമി ഫയറിങ് ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ. എന്നിങ്ങനെ മുന്നിലെ വിശേഷങ്ങൾ എങ്കിൽ. പിന്നോട്ട് പോകുമ്പോൾ മസ്ക്കുലാർ ഇന്ധനടാങ്ക്. ടൂറിങ് മികച്ചതാക്കാൻ വലിയ സീറ്റ്.

മസ്ക്കുലാർ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന എക്സ്ഹൌസ്റ്റ്. യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ . അലോയ് വീൽ ആയതിനാൽ 19 // 17 ഇഞ്ച് ടൈറുകൾ ആകാനാണ് വഴി.

എന്നിവക്കൊപ്പം അക്‌സെസ്സറിസുമായാണ് കറക്കം.

  • ഓക്സിലറി ലൈറ്റ്‌സ്
  • സൈഡ് ഗാർഡ്‌സ്
  • ടോപ് ബോക്സ്

എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. ഒപ്പം ഇലക്ട്രോണിക്സ് വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. എന്നിരുന്നാലും ക്ലാസ്സിൽ ടോപ് ആകുമെന്ന് സംശയം വേണ്ടല്ലോ. ഇപ്പോൾ ഇറങ്ങിയ ടിവിഎസ് ബൈക്ക് കൾ എല്ലാം അതുപോലെ തന്നെ ആണല്ലോ.

എൻജിൻ 299 സിസി, ഡി ഓ എച്ച് സി, 9,000 ആർ പി എമ്മിൽ 35 എച്ച് പി കരുത്തും. 28.5 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ആർ ടി – എക്സ് ഡി 4 എന്നാണ് ഈ എൻജിന്റെ പേര് വരുന്നത്.

അടുത്ത വർഷം പകുതിയോടെ ഇവൻ വിപണിയിൽ എത്തും. ഹിമാലയൻ 450 , എ ഡി വി 390 എന്നിവർ ആയിരിക്കും പ്രധാന എതിരാളികൾ. വില 3 ലക്ഷത്തിന് അടുത്ത് പ്രതീക്ഷിക്കാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...