ജപ്പാൻ ബൈക്ക് നിർമാതാക്കളിൽ ഇപ്പോൾ ഇന്ത്യയിൽ തിളങ്ങി നിൽക്കുന്ന എല്ലാ മോഡലുകൾക്കും. ഒരു ബിഗ് ഡാഡി ഉണ്ടായിരിക്കും. അതുപോലെ തന്നെയാണ് സി ബി ആർ 250 ആറും ആരാണ് ആ ബിഗ് ഡാഡി എന്ന് നോക്കിയാലോ.
സി ബി ആറിൻറെ ചരിത്രവുമായി ഇവനും ഉടനീളം പങ്കു വഹിക്കുന്നുണ്ട്. ഇനി ബിഗ് ഡാഡിയുടെ അടുത്തേക്ക് പോകാം, വി എഫ് ആർ 1200 എഫ്. 2009 ൽ ടോക്കിയോ മോട്ടോർ ഷോയിലാണ് ഇവനെ അവതരിപ്പിക്കുന്നത്.
ഹോണ്ടയുടെ സ്പോർട്സ് ടൂറെർ നിരയായ വി എഫ് ആർ സീരിസിലെ ഏഴാം തലമുറ. ഇദ്ദേഹത്തിൻറെ അന്നത്തെ ഏറ്റവും വലിയ ഹൈലൈറ്റ് നോക്കിയാൽ.ഇന്ത്യയിൽ ഇപ്പോൾ സ്ഥിരപരിചിതമായ –
ഡി സി ട്ടി ട്രാൻസ്മിഷൻ ആദ്യമായി ഒരു മോട്ടോർസൈക്കിളിൽ അവതരിപ്പിച്ചത് ഇവനിലാണ്. ഈ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് കരുത്ത് പകർന്നിരുന്നത് 1,237 സിസി, ലിക്വിഡ് കൂൾഡ്, വി4 എൻജിനാണ്.
ഈ പവർ പ്ളാൻറ് 170 ബി എച്ച് പി കരുത്തും, 129 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. ബട്ടർ സ്മൂത്ത് എൻജിൻറ്റെ പരമാവധി വേഗത 282 കിലോ മീറ്റർ ആയിരുന്നു. അങ്ങനെ ശ്രെദ്ധ പിടിച്ചു പറ്റി നില്കുമ്പോളാണ് –
ചെറിയ സിംഗിൾ സിലിണ്ടർ മോഡലുകൾക്ക് ലോകമെബാടും വലിയ ഡിമാൻഡ് വരുന്നത്. ഹോണ്ടക്ക് ആ മാർക്കറ്റ് പിടിച്ചെടുക്കാൻ ഒരാൾ വേണം…
Leave a comment