ക്യു ജെ മോട്ടോർസ് ഭാവി പ്രവർത്തനങ്ങൾ കഴിഞ്ഞ് ഭാവി മോഡലുകളിലേക്ക് കടക്കുകയാണ്. രണ്ടു ക്ലാസ്സിക് തങ്ങളും രണ്ടു മോഡേൺ താരങ്ങളുമായാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്.
എസ് ആർ സി 500
യാണ് ഏറ്റവും അഫൊർഡബിൾ മോഡൽ ബെനെല്ലിയുടെ ക്ലാസ്സിക് താരം ഇപിരിയാൽ 400 ൻറെ അപ്ഡേറ്റഡ് വേർഷനാണ് ആദ്യ മോഡൽ എസ് ആർ സി 500. ഏകദേശം എൻഫീൽഡ് ക്ലാസ്സിക് 350, 500 എന്ന പോലെ തന്നെ. ഡിസൈൻ ഒന്നാണ് എങ്കിലും എൻജിൻ കപ്പാസിറ്റിയിലും നിറത്തിലുമാണ് പ്രധാന മാറ്റം. 480 സിസി എയർ കൂൾഡ് എൻജിന് കരുത്ത് 25.8 എച്ച് പി യും ടോർക് 40 എൻ എം വുമാണ്. ക്ലാസ്സിക് 500 ന് അത് 27.57 എച്ച് പി യും 41.3 എൻ എം ആയിരുന്നു. അടുത്ത ക്ലാസ്സിക് താരം കുറച്ച് സ്പെഷ്യൽ ആണ്.
എസ് ആർ സി 250
എസ് ആർ സി 500 മായി ഒരു സാമ്യം ഇല്ലാ എന്നതാണ് കുഞ്ഞൻ എസ് ആർ സി യുടെ ഹൈലൈറ്റ്. ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഒരു പഴയകാല കമ്യൂട്ടറിൻറെ രൂപമാണ് റൌണ്ട് ഹെഡ്‍ലൈറ്റ്, വലിയ ഒറ്റ പീസ് സീറ്റ്, സ്പോക്ക് വീൽ, എന്നിങ്ങനെ നീളുമ്പോൾ ആൾക്കൊരു എയർ / ഓയിൽ കൂൾഡ്, 250 സിസി ട്വിൻ എൻജിനാണ്. എന്നാൽ നമ്മൾ വിചാരിക്കും ക്യു ജെ യുടെ മറ്റൊരു കമ്പനിയായ കീവേയുടെ എൻജിനാകുമെന്ന് ഒരാൾക്ക് ഒരു എൻജിൻ എന്നതാണ് ക്യു ജെ യുടെ കണക്ക് എന്ന് തോന്നുന്നു. ഇവന് എത്തുന്നത് പാരലൽ ട്വിൻ സിലിണ്ടർ 250 സിസി എൻജിൻറെ കരുത്ത് കുറച്ച് കോമഡിയാണ് നമ്മുടെ അപ്പാച്ചെ 180 യെക്കാളും കരുത്തിൽ കുറച്ച് കൂടുതലെയുള്ളൂ ഇവന് 17.7 പി എസും ടോർക്കിൽ ചെറിയ മുൻതൂക്കമുണ്ട് 16.5 എൻ എം ( അപ്പാച്ചെ 180 ക്ക് കരുത്ത് 17.02 പി എസും 15.5 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്).
Leave a comment